August 10, 2026

മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം :കെ ആർ എഫ് എ

0
IMG-20201019-WA0239.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ   :
  
വഴിയോര കച്ചവടക്കാരെ പോത്സാഹിപ്പിക്കണമെന്ന ബഹു:മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കേരള റീട്ടെയിൽ ഫുട് വെയർ അസോസിയേഷൻ (കെ-ആർ-എഫ് എ ) സംസ്ഥാനകമ്മിറ്റി പ്രതിഷേധിച്ചു
കോവിഡ് 19 പ്രതിസന്ധിമൂലം പ്രയാസപ്പെടുന്ന വ്യാപാരികളെ കാണാതെ വഴിയോര കച്ചവടക്കാരെ സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വളരെ വേദന ഉളവാക്കുന്നതാണെന് സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം അഭിപ്രായപെട്ടു
യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട്  എം.എൻ.മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി നൗഷൽ തലശ്ശേരി, വർക്കിംഗ് ചെയർമാൻ ധനീഷ് ചന്ദ്രൻ തിരുവനന്തപുരം, ചീഫ് കോ: ഓഡിനേറ്റർ നാസർ പാണ്ടിക്കാട്, മലപ്പുറം വൈസ് ചെയർമാൻ സവാദ് പയ്യന്നൂർ ട്രഷറർ ഹരികൃഷ്ണൻ കോഴിക്കോട്, ജോ കൺവീനർമാരായ അൻവർ വയനാട്, ഹമീദ് കാസർഗോഡ് തുടങ്ങിയവർ സംസാരിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *