September 27, 2023

കേന്ദ്ര നിയമങ്ങൾ രാജ്യത്തെ മഹാനാശത്തിലേക്ക് നയിക്കുംഃ ജനതാദൾ എസ്

0
IMG-20201019-WA0154.jpg
 
വെള്ളമുണ്ടഃ കൃഷി ആര്‍ക്ക് വേണ്ടി , എന്തിന് വേണ്ടി ,എന്നതു കുത്തകകള്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ നിയമം രാജ്യത്തെ കൊണ്ടുപോകുകയെന്നും അത്  ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും  ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡന്റ്  ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. ജനതാദൾ എസ് നേതൃത്വത്തിൽ സംസ്ഥാന വ്യപകമായി നടക്കുന്ന കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ   നിലപാടിനെതിരെയുള്ള  സമരത്തിന്റെ ഭാഗമായി വെള്ളമുണ്ടയിൽ നടന്ന ധർണ്ണ സമരം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വലിയ കൊള്ളയാണ്  കാര്‍ഷിക മേഖലയില്‍ വരാനിരിക്കുന്നത്. രാജ്യത്തിന്റെ തന്നെ ഭാവിയോ കോടിക്കണക്കിന് കര്‍ഷകരുടെ ജീവിതമോ രാജ്യത്തിന്റെ അധിപ്രധാനമായ ഭക്ഷ്യസുരക്ഷയോ മുഖവിലക്കെടുക്കാതെയുള്ള കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിയമങ്ങൾ രാജ്യത്തെ  മഹാ നാശത്തിലേക്കാണ്‌ നയിക്കുകയെന്നും  ജുനൈദ് കൈപ്പാണി പറഞ്ഞു 
മമ്മൂട്ടി പുളിഞ്ഞാൽ അധ്യക്ഷത വഹിച്ചു.
ഉമറലി സി.എച്,രാജേഷ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *