ഇന്ത്യയെ വീണ്ടെടുക്കാൻ ഞങ്ങളുണ്ട് കൂടെ : രാഹുൽ ഗാന്ധി എം.പിക്ക് വയനാട്ടിൽ ഊഷ്മള സ്വീകരണം.

.
കൽപ്പറ്റ :
ഹത്രാസ് സംഭവത്തിനും കർഷക റാലിക്കും ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ഊഷ്മള സ്വീകരണം. കോവിഡ് പ്രോട്ടോകോൾ പാലിച്ചും നിരോധനാജ്ഞ ലംഘിക്കാതെയും യു .ഡി . എഫ് പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കിയത്. വിവിധ കേന്ദ്രങ്ങളിൽ പത്തിൽ താഴെ ആളുകളാണ് സ്വീകരണം ഒരുക്കിയത്. യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്കിടി മുതൽ കൽപ്പറ്റ വരെ 17 കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കിയിരുന്നു. മുസ്ലിം ലീഗ് പ്രവർത്തകരും യൂത്ത് ലീഗ്, എം എസ് പ്രവർത്തകരും വിവിധ കേന്ദ്രങ്ങളിൽ പതാകകളും പ്ലക്കാർഡുകളുമായി രാഹുൽഗാന്ധിയെ സ്വീകരിച്ചു. ഹത്രാസ് സംഭവത്തിനുശേഷം അവിടം സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞ യു.പി. പോലീസിന്റെ നടപടികളിൽ പ്രതിഷേധിക്കുന്നതായിരുന്നു പ്ലകാർഡുകളിലെ മുദ്രാവാക്യങ്ങൾ .



Leave a Reply