തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി ആഘോഷവും പുത്തരി ഉത്സവവും ചടങ്ങുകൾ മാത്രമായി നടത്തും.
തിരുനെല്ലി:തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷവും പുത്തരി ഉത്സവവും കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും,മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ചടങ്ങുകള്‍ മാത്രമായി നടത്തുന്നതാണ്.പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ക്ഷേത്ര പ്രവേശനത്തിന് അനുമതി ഇല്ലാത്തതിനാലും ക്ഷേത്ര ചടങ്ങുകള്‍ മാത്രമായി നടത്തുന്നതിനാലും വിദ്യാരംഭവും ,ഗ്രന്ഥപൂജയും ഉണ്ടായിരിക്കുന്നതല്ല.പുത്തരി ഉത്സവം ബന്ധപ്പെട്ട അവകാശികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്നതിനാല്‍ ഭക്തജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുകൊണ്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ എല്ലാ ഭക്തജനങ്ങളും സഹകരിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Leave a Reply