April 25, 2024

ഗുഡ്സ് വാഹനങ്ങൾക്ക് ഡിസംബർ 31 വരെ ഫിറ്റ്നസിന് ജിപിഎസ് ആവശ്യമില്ല

0
 
: എല്ലാ ഗുഡ്സ് വാഹനങ്ങൾക്കും ആർ.ടി ഓഫിസിൽ നിന്ന് ഫിറ്റ്നസ് ലഭിക്കണമെങ്കിൽ ജി.പി.എസ് നിർബന്ധമായും ഘടിപ്പിക്കണമെന്നിരിക്കെ കേരളത്തിലുള്ള എല്ലാ ചരക്ക് വാഹനങ്ങൾക്കും ഡിസംബർ 31 വരെ ജി.പി.എസ് ഒഴിവാക്കി ഫിറ്റ്നസ് നൽകാവുന്നതാണെന്ന് ഗതാഗത മന്ത്രാലയത്തി​ൻെറ ഉത്തരവ്. വാഹന ഉടമകൾക്ക് ഈ അവസരം പരമാവധി ഉപയോഗ പെടുത്താവുന്നതാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 17000 നാഷനൽ പെർമിറ്റ് ലോറികളടക്കം മൂന്ന് ലക്ഷം ചെറുതും വലുതുമായ ഗുഡ്സ് വാഹനങ്ങൾ കേരളത്തിലുണ്ട്. ജിപിഎസ്​ സംവിധാനം ഒരുക്കാൻ 8500 മുതൽ 11000 രൂപ വരെ ചെലവ് വരുമെന്ന് വാഹന ഉടമകൾ ചൂണ്ടിക്കാണിക്കുന്നു. പെട്ടി ഓട്ടോറിക്ഷകൾ വരെയുള്ളവക്ക് ഇത് നിർബന്ധമാക്കിയത് വലിയ ബാധ്യതയാണെന്നും നേരത്തേ പരാതി ഉയർന്നതാണ്. അതേ സമയം ഫിറ്റ്നസ്, പെർമിറ്റ്, രജിസ്ട്രേഷൻ എന്നിവ‍യുടെ കാലാവധി ഡിസംബർ 31 വരെ കേന്ദ്ര സർക്കാർ നീട്ടി തന്നതാണെന്നും അത്യാവശ്യക്കാർ മാത്രമേ ഈ കാലാവധിക്കിടയിൽ ഫിറ്റ്നസ് എടുക്കാനെത്തൂ എന്നും ഇളവ് വിരലിൽ എണ്ണാവുന്നവർക്കേ ഉപകാരപ്പെടൂ എന്നും ലോറി ഓണേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *