കേരള അഡ്വക്കറ്റ് ക്ലാർക്ക് അസോസിയേഷൻ സഹായ ധനം കൈമാറി.

കൽപ്പറ്റ. : കേരള അഡ്വക്കറ്റ് ക്ലാർക്ക് അസോസിയേഷൻ്റെ സജീവ പ്രവർത്തകനും സംസ്ഥാന കമ്മിറ്റി അംഗവുമയിരുന്ന അഡ്വക്കറ്റ് ക്ലാർക്ക്എ.രാജീവ് കുമാറിൻ്റെ നിര്യാണത്തെ തുടർന്ന് രൂപീകരിച്ച കുടുംബ സഹായ കമ്മിറ്റി സംസ്ഥാനത്തെ അഡ്വക്കറ്റ് ക്ലാർക്കമാരും അഭിഭാഷകരും ജുഡീഷ്യൽ ഓഫീസ്സർമാരും ജീവനക്കാരും ചേർന്ന് സ്വരൂപിച്ച 6, 11000 രൂപ (ആറ് ലക്ഷത്തി പതിനൊന്നായി രം രൂപ) വയനാട് ജില്ലാ സെഷൻസ് ജഡ്ജ് എ 'ഹാരീസ് രാജീവിൻ്റെ ഭാര്യ ബിന്ദുവിന് കൈമാറി. ചടങ്ങിൽ ഫണ്ട് കമ്മിറ്റി ചെയർമാൻ അഡ്വ . രാജീവ് അദ്ധ്യക്ഷത വഹിക്കുകയും കൺവീനർ കെ.പ്രകാശൻ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ നാണു ജില്ലാ സിക്രട്ടറി എൽ – ഷിജു എം.എം രാമനാഥൻ യൂണിറ്റ് പ്രസിഡണ്ട് കെ.സുനിൽകുമാർ എം.മോഹൻദാസ് ജില്ലാ കോടതി ശിരസ്തദാർ 'സത്യസജീവ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു



Leave a Reply