സംവരണ അട്ടിമറിക്കെതിരെ വെൽഫയർ പാർട്ടി പ്രതിഷേധ സംഗമം

മാനന്തവാടി: പിന്നാക്ക സമുദായങ്ങളുടെ സംവരണത്തെ അട്ടിമറിച്ചു കൊണ്ട് കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് സർക്കാരിന്റെ അജണ്ടകൾ മുന്നോക്ക സംവരണത്തിലൂടെ കേരളത്തിൽ ഇടത് സർക്കാർ വളരെ ആവേശത്തോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് വെൽഫയർ പാർട്ടി. ഇടത് സർക്കാറിന്റെ സംവരണ അട്ടിമറിക്കെതിരെ വെൽഫയർ പാർട്ടി മാനന്തവാടി മുൻസിപ്പൽ യൂനിറ്റ് കമ്മറ്റി മാനന്തവാടിയിൽ പ്രതിഷേധ സംഗമം നടത്തി.മാനന്തവാടി മണ്ഡലം പ്രസിഡണ്ട് കുടുവ സെയ്തു നേതൃത്വം നൽകി.റഫീഖ്.കെ.എം., സിറാജ്.സി, നൗഷാദ്.സി, ഫറാഷ്.പി എന്നിവർ പങ്കെടുത്തു.



Leave a Reply