April 23, 2024

അക കണ്ണിലെ കാഴ്ചകളിൽ നിന്ന് കവിത രചിച്ച നിഷ.പി.എ സി ന് മാധ്യമം അക്ഷര വീട് രാഹുൽ ഗാന്ധി എം.പി. സമർപ്പിച്ചു.

0
Img 20201021 Wa0390.jpg
കൽപറ്റ: ഇരുട്ടിനെ വകഞ്ഞു മാറ്റി അക കണ്ണിലെ കാഴ്ചകളിൽ നിന്ന് കവിത രചിച്ച നിഷ.പി.എ സി ന് അംഗീകാരമായി ലഭിച്ച അക്ഷര വീട് രാഹുൽ ഗാന്ധി എം.പി. സമർപ്പിച്ചു. വയനാട് മുട്ടിൽ പഞ്ചായത്തിലെ മാനിക്കുനിയിലാണ് നിഷക്കുള്ള ആദരവും അംഗീകാരവുമായി 'ങ്ങ' അക്ഷര വീട് നിർമിച്ചത് .  മാധ്യമവും അഭിനേതാക്കുടെ സംഘടനയായ അമ്മയും യൂനിമ ണി – എൻ.എം സി ഗ്രൂപ്പും സംയുക്തമായാണ് അക്ഷര വീട് പദ്ധതി നടപ്പാക്കുന്നത്.മലയാളത്തിലെ ഓരോ അക്ഷര ക്രമത്തിലാണ് വീടുകൾ സമർപ്പിക്കുന്നത്. വയനാട്ടിൽ ഇത് രണ്ടാമത്തെ വീടാണ് മാധ്യമം നൽകുന്നത്. വീടില്ലാത്ത കലാ കായിക രംഗത്തള്ളവരാണ് പദ്ധതിക്ക് അർഹത നേടുന്നത്.
ജീവിത യാത്രയിൽ കാഴ്​ച നഷ്​ട​െപട്ടതോടെ ഇരുട്ടുപരന്ന വഴിയിൽ അക്ഷരവെളിച്ചം വിതറിയ നിഷയുടെ സ്വപ്​നം സാക്ഷാത്​കരിച്ചതിന്റെ  ആഹ്​ളാദത്തിനൊപ്പം അക്ഷരവീട്​ എന്ന മലയാളത്തിന്റെ മധുരമുള്ള ദൗത്യത്തിന്​ രാഹുൽ അഭിനന്ദനം അറിയിച്ചു.
മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ്​, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, ‘ എന്നിവരുടെ സാന്നിധ്യത്തിലാണ്​ രാഹുൽ ഗാന്ധി ‘അക്ഷരവീടി​െൻറ ഫലകം കൽപറ്റയിൽ നിഷക്ക്​ കൈമാറിയത്​. കെ. സി. വേണുഗോപാൽ എം.പി, ഐ. സി.ബാലകൃഷ്​ണൻ എം.എൽ.എ, ​ കെ പി സി സി വൈസ് പ്രസിഡന്റ് ടി സിദ്ദീഖ്, വി.എ. മജീദ്​, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നിഷയുടെ മകൻ മോഹിത്​, മാതാവ്​ എൻ. കെ. സുഭദ്ര എന്നിവരും ഒപ്പം ഉണ്ടായിരുന്നു. മാധ്യമം പബ്ലിക് റിലേഷൻ മാനേജർ കെ.ടി ഷൗക്കത്തലി, ന്യൂസ് എഡിറ്റർ വി. മുഹമ്മദലി, ക്ലൈൻ്റ് റിലേഷൻ മാനേജർ ജോൺ ബേബി, സർക്കുലേഷൻ ഡെവലപ്മെൻ്റ് ഓഫിസർ പി.മുനീർ നേതൃത്വം നൽകി. മലയാളത്തിന്റെ മധുരാക്ഷരങ്ങൾ ചേർത്ത് നിർത്തി സമർപ്പിക്കുന്ന അക്ഷരവീട് ഹാബിറ്റാറ്റ്​ ഗ്രൂപ്പ്​ ചെയർമാൻ ജി. ശങ്കറാണ് ​ രൂപ കൽപന ചെയ്തത്. വയനാട് ജില്ലയിലെ രണ്ടാമത്തെ അക്ഷരവീടാണ് പി.എസ് നിഷക്ക് സമർപ്പിച്ചത്.  നിഷയുടെ വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുക്കിയത് മീഡിയ വൺ സ്നേഹസ്പർശം പരിപാടിയായിരുന്നു.   
അകകണ്ണിൽ വിരിഞ്ഞ ആകാശവും ഭൂമിയും ദു:ഖവും സന്തോഷവും നിറച്ച്​, അന്ധതയെ വകഞ്ഞുമാറ്റി എഴുതിയതാണ്​ നിഷയുടെ കൊച്ചു ചിറകളുള്ള കവിതകൾ. കാഴ്​ചകൾ മാഞ്ഞുപോയി, ദുരിതങ്ങളുടെ നടുവിൽ തലചായ്​ക്കാൻ സ്വന്തമായി വീടില്ലാതെ പത്തിടത്തായി ​ വാടകവീടുകളിൽ മാറി താമസിക്കു​േമ്പാൾ, തളിരിട്ടതാണ്​​ വരികൾ. ഒരു തുമ്പിയുടെ ചിറകിലെന്ന പോലെ ആ കവിതകൾ ഗ്രാമത്തിൽ പറന്നുനടന്നു. വീടിന്റെ  സമർപ്പണം ദേശീയ നേതാവായ രാഹുൽ ഗാന്ധി നിർവഹിച്ചതിന്റെ ആഹ്​ാദവും അഭിമാനവും മനസ്സിൽ ചേർത്തുപിടിച്ച്​, അമ്മയുടെ കരങ്ങൾ പിടിച്ച്​ നിഷ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *