November 7, 2026

വയനാട് ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ്; 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ : 122 പേര്‍ക്ക് രോഗമുക്തി

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (22.10.20) 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 122 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6116 ആയി. 5090 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 40 പേര്‍ മരണപ്പെട്ടു. നിലവില്‍ 986 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 377 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍:*
സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ 12 പേര്‍, പടിഞ്ഞാറത്തറ 8, മാനന്തവാടി 7, മേപ്പാടി 6, തവിഞ്ഞാല്‍ 5, കല്‍പ്പറ്റ  4 , തിരുനെല്ലി 3 , പുല്‍പ്പള്ളി, വെള്ളമുണ്ട, മുട്ടില്‍,  നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി 2 പേര്‍ വീതം, പൂതാടി, മൂപ്പൈനാട്, കണിയാമ്പറ്റ നെന്മേനി,  വൈത്തിരി, അമ്പലവയല്‍, പനമരം, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ബംഗാളില്‍ നിന്ന് വന്ന 2 ബത്തേരി സ്വദേശികള്‍, ആസാമില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി, ബംഗാളില്‍ നിന്ന് വന്ന 3 പൊഴുതന സ്വദേശികള്‍, ഹൈദരാബാദില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
*രോഗമുക്തി നേടിയവര്‍ :*
ബത്തേരി സ്വദേശികള്‍ 9 പേര്‍,  കണിയാമ്പറ്റ, പുല്‍പ്പള്ളി സ്വദേശികള്‍ 5 പേര്‍ വീതം, മുട്ടില്‍, മാനന്തവാടി, തിരുനെല്ലി 4 പേര്‍ വീതം, പടിഞ്ഞാറത്തറ, എടവക 3 പേര്‍ വീതം, മുള്ളന്‍കൊല്ലി,  നെന്മേനി, തവിഞ്ഞാല്‍ 2 പേര്‍ വീതം, അമ്പലവയല്‍, കോട്ടത്തറ, നൂല്‍പ്പുഴ, മീനങ്ങാടി, തൊണ്ടര്‍നാട്, പനമരം സ്വദേശികളായ ഓരോരുത്തരും  വൈത്തിരി ഓറിയന്റല്‍ സി എഫ് എല്‍ ടി സി യില്‍ ചികിത്സയിലുള്ള 12 പേരും 4 ബംഗാള്‍ സ്വദേശികളും 2 മലപ്പുറം സ്വദേശികളും ഒരു പാലക്കാട് സ്വദേശിയും രണ്ട് തമിഴ്‌നാട് സ്വദേശികളും  വീടുകളില്‍ നിരീക്ഷണത്തി ലായിരുന്ന 52 പേരുമാണ് രോഗമുക്തരായത്. 
.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *