April 25, 2024

വയനാട് ജില്ലാ കോവിഡ് ആശുപത്രിയിൽ ജോലിഭാരത്തിൽ തളർന്ന് താൽക്കാലിക ജീവനക്കാർ .

0
സ്ഥിരം ജീവനക്കാരിൽ ഭൂരിഭാഗവും വർക്കിംങ്ങ് അറേജ് മെൻ്റിൽ സ്ഥലം മാറിപ്പോയി.
കൽപ്പറ്റ:  വയനാട്   കോവിഡ്     ആശുപത്രിയിൽ  ഭൂരിഭാഗം ജോലിയും താൽക്കാലിക ജീവനക്കാർക്ക് . സ്ഥിരം ജീവനക്കാരിൽ ഭൂരിഭാഗവും വർക്കിംങ്ങ് അറേജ് മെൻ്റിൽ മറ്റ് ആസ്പത്രികളിലേക്ക് സ്ഥലം മാറി പോയതിനാൽ ദുരിതം പേറി താൽക്കാലിക ജീവനക്കാർ. 
ജില്ലയിൽ ആദ്യമായി കോവിഡ് ആശുപത്രിയായി പ്രവർത്തനമാരംഭിച്ച ജില്ലാ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാ ർക്കാർക്കും പേരിന് മാത്രമുള്ള സ്ഥിരം ജീവനക്കാരിലുമാണ് അധികഭാരം അടിച്ചേൽപ്പിക്കുന്നത്.
ജില്ലാ ആസ്പത്രിയിൽ
സ്ഥിരം നേഴ്സുമാർ 60 ഓളം പേരാണുള്ളത്.ജില്ലാ ആസ്പത്രി  കോവിഡ് ആസ്പത്രിയാക്കിയതോടെ 25 ഓളം പേർ വർക്കിംങ്ങ് അറേഞ്ച് മെൻ്റിൽ മറ്റ് ആസ്പത്രികളിലേക്ക് പോയി. സ്വാധീനമുപയോഗിച്ചാണ് പലരും വർക്കിംങ്ങ് അറേഞ്ചിൽ സ്ഥലം മാറി പോയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
താൽക്കാലിക ജീവനക്കാർ 70 ഓളം പേരാണുള്ളത്. നേരത്തേ താൽക്കാലികമായി നിയോഗിച്ച നേഴ്‌സുമാരും,   എൻ.എച്ച്.എം.നിയോഗിച്ച നേഴ്‌സുമാരുമാണ്.
ജീവനക്കാരുടെ കുറവ്മൂലം കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതാൽക്കാലിക ജീവനക്കാർ തന്നെ തുടരെ തുടരെ ഡ്യുട്ടിക്ക് നിയോഗിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.
എട്ട് മണിക്കൂറുള്ള ഒരു ഷിഫ്റ്റിൽ രണ്ട് ഡോക്ടർമാരാണ് ജോലി ചെയ്യുന്നത്.
ഐസിലേഷൻ വാർഡിൽ രണ്ട് നേഴ്‌സുമാരും, ഐ.സി.യു.വിൽ ഒരു ഷിഫ്റ്റിൽ രണ്ട് വിതം നേഴ്സുമാരും  ,പേ വാർഡിൽ രണ്ട് നേഴ്സുമാരും പ്രസവവാർഡിൽ നാല് നേഴ്സുമാരും, ക്ലീനിംങ്ങ് ജീവനക്കാർ രണ്ട് പേരുമാണ് ഉള്ളത്.
കോവിഡ് രോഗികളായ ഗർഭിണികളെ ഒരു വാർഡിലും, കണ്ടയിൻമെൻ്റ്
പ്രദേശത്ത് നിന്നും കൊണ്ടുവരുന്ന ഗർഭിണികളെ മറ്റൊരു വാർഡിലുമാണ് ചികിത്സിക്കുന്നത്. . എന്നാൽ രണ്ട് വാർഡുകളിലും ചികിത്സ തേടുന്ന രോഗികൾക്ക് ചികിത്സ നൽകുന്നത് ഒരേ ജീവനക്കാരാണ്
കോവിഡ് രോഗികളെ ചികിത്സിക്കുന്ന നഴ്സുമാർ തന്നെ കണ്ടയിൻമെൻ്റ് സോണിൽ നിന്നും  ചികിത്സ തേടിയെത്തിയ ഗർഭിണികളെ ചികിത്സിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കും.നേരത്തേ കണ്ടയിൻമെൻ്റ് സോണിൽ നിന്നും കൊണ്ട് വന്ന യുവതിജില്ലാ ആസ്പത്രി ഗർഭിണികളുടെ വാർഡിൽചികിത്സ തേടിയപ്പോൾ കോവിഡ് പിടിപ്പെട്ടിരുന്നു.ഇതിന് പുറമെ ജില്ലാ കോവിഡ് ആസ്പത്രിയിൽ ജോലി ചെയ്ത ജീവനക്കാർക്കും കോവിഡ് പിടികൂടിയിരുന്നു. എന്നാൽ കോവിഡ് ആസ്പത്രിയിൽ നിന്നല്ല ജീവനക്കാർക്ക് രോഗം വന്നതെന്ന നിലപാടായിരുന്നുആരോഗ്യവകുപ്പിന്.
ജീവനക്കാരുടെ കുറവും, ജില്ലാ കോവിഡ് സെൻ്ററിലെ അനാസ്ഥയും രോഗം വർദ്ധിപ്പിക്കാനിടയാക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *