April 26, 2024

ബത്തേരി മണ്ഡലത്തില്‍ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒന്നര കോടി രൂപയുടെ ഭരണാനുമതി

0

സുല്‍ത്താന്‍ബത്തേരി: കാലവര്‍ഷക്കെടുതിയില്‍ ഗതാഗതയോഗ്യമല്ലാതായി തീര്‍ന്ന ബത്തേരി നിയോജകമണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി 1.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഹെല്‍ത്ത്‌സെന്റര്‍-നരിക്കൊല്ലി റോഡ്, കല്ലുമുക്ക്-മാറോട് റോഡ്, തേര്‍വയല്‍-അംഗന്‍വാടി റോഡ്, അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ ആനപ്പാറ-കണ്ടിക്കാംവയല്‍ റോഡ്, പെരുമ്പാടിക്കുന്ന്-കരിങ്ങലോട് റോഡ്, നെന്മേനി ഗ്രാമപഞ്ടായത്തിലെ വെള്ളച്ചാട്ടം-മാളിക റോഡ്, വള്ളുവാടി-താഴെ ഓടപ്പള്ളം റോഡ്, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ മേലെ പാടിച്ചിറ-ആക്കാട്ട്കവല റോഡ്, പൂതാടി ഗ്രാമപഞ്ചായത്തിലെ ചീയമ്പം-ചെട്ടിപാമ്പ്ര റോഡ്, പരുകന്നേല്‍കവല-പള്ളിത്താഴെ-നെല്ലിയമ്പം റോഡ്, പണപ്പാടി-കേളമംഗലം റോഡ്, മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പുറക്കാടി-നെടിയഞ്ചേരി റോഡ്, ഹൈസ്‌ക്കൂള്‍ക്കുന്ന്-ഹോസ്പിറ്റല്‍-വേങ്ങൂര്‍ റോഡ്, മണങ്ങുവയല്‍-ഗാന്ധിനഗര്‍ റോഡ്, 53 അന്നഫുഡ്‌സ്-പി വി എം ഹോസ്പിറ്റല്‍ റോഡ് എന്നിവക്കായാണ് 10 ലക്ഷം രൂപ വീതം ഒന്നരകോടി രൂപ അനുവദിച്ചതെന്നും എം എല്‍ എ അറിയിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *