June 13, 2026

നിയമനാംഗീകാരം ആവശ്യപ്പെട്ട് അധ്യാപകർ രണ്ടാഴ്ചയായി നടത്തുന്ന സമരത്തിന് വിവിധ സംഘടനകളുടെ പിന്തുണ

0
IMG-20201026-WA0123.jpg
By ന്യൂസ് വയനാട് ബ്യൂറോ
നിയമനാംഗീകാരം ആവശ്യപ്പെട്ട് അധ്യാപകർ രണ്ടാഴ്ചയായി   നടത്തുന്ന സമരത്തിന് വിവിധ സംഘടനകളുടെ പിന്തുണ .
നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയൻ കേരളയുടെ നേതൃത്വത്തിൽ  കലക്ടറേറ്റിന് മുന്നിൽ  നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് എൻ.ജി.ഒ അസോസിയേഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അഞ്ച് വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയ്ഡഡ് സ്കൂൾ അധ്യാപകരുടെ  പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സമരം 12 ദിവസം പിന്നിട്ടു.
2016 – 2020  വർഷത്തിൽ സംസ്ഥാനത്തെ വിവിധ എയ്ഡഡ് സ്കൂളുകളിൽ നിയമനം ലഭിച്ചിട്ടും നിയമന അംഗീകാരമോ ശമ്പളമോ  ലഭിക്കാത്ത അധ്യാപകരാണ് സമരം ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ചു വർഷമായി ദുരിതം പേറുന്ന ഇവർക്ക് ഇനിയും നീതി ലഭ്യമായിട്ടില്ല ഇല്ല.
എയ്ഡഡ് സ്കൂളിൽ കുട്ടികൾ വർധിച്ചതിനാൽ ഉണ്ടായ അധിക തസ്തികയിലും ലീവ് വേക്കൻസി , റിട്ടയർമെന്റ് തുടങ്ങിയ മറ്റ് ഒഴിവുകളിലും വിവിധ മാനേജ്മെന്റുകൾക്ക്  കീഴിൽ നിയമനം ലഭിച്ച അധ്യാപകർക്ക് ശമ്പളം നൽകണമെന്നാവശ്യപ്പെട്ടു പലതവണ സർക്കാരിനെ സമീപിച്ചിരുന്നു. എയ്ഡഡ് മേഖലയിലെ അധിക തസ്തികകളിൽ 50% അധ്യാപക ബാങ്കിൽ നിന്ന് ആവണമെന്ന് 2016 ഡിസംബറിൽ  കെ ഇ ആർ ഭേദഗതിയാണ് മൂവായിരത്തോളം അധ്യാപകരെയും കുടുംബത്തിലേക്ക് ദുരിതത്തിലേക്ക് തള്ളി വിട്ടത്.   സെപ്റ്റംബർ 16ന് നടന്ന ചർച്ചയിൽ ഉൾപ്പെടെ അനുകൂലമായ ഒരു തീരുമാനവും സർക്കാർ കൈ കൊള്ളാത്തതിൽ  പ്രതിഷേധിച്ചാണ് അദ്ധ്യാപകർ അനിശ്ചിതകാല സമരം നടത്തുന്നത്.
പ്രശ്നത്തിൽ സർക്കാർ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന്  കേരള എൻ. ജി.ഒ. അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് മോബീഷ് തോമസും മറ്റ് ഭാരവാഹികളും ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *