April 26, 2024

ഒരു മുഴം മുമ്പേ എറിഞ് ബി.ജെ.പി. : വയനാട്ടിൽ എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി

0
Img 20201026 Wa0119.jpg
സി.വി. ഷിബു .
കൽപ്പറ്റ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  തിരഞ്ഞെടുപ്പിന് അന്തിമ ചിത്രം വെളിവാകുന്നതേയുള്ളൂവെങ്കിലും  ഒരുമുഴം മുമ്പേ  ഓടാൻ തയ്യാറായി ബി.ജെ.പി .വയനാട്ടിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കൽപ്പറ്റയിൽ തുടങ്ങി. ഇതോടെ എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണവും  ആരംഭിച്ചു.
തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം  ബി.ജെ.പി  ജില്ലാ കമ്മിറ്റി ചേർന്നു  താഴെത്തട്ടിൽ പ്രവർത്തനങ്ങൾ തുടങ്ങാൻ പ്രാദേശിക നേതാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കൽപ്പറ്റ നഗരസഭയിലെ ഒന്നാം വാർഡ് ആയ മണിയങ്കോട് എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആരംഭിച്ചത്. രാജ്യത്ത്  എൻഡിഎയുടെ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാരിൻറെ  ഭരണ നേട്ടങ്ങൾക്കൊപ്പം പ്രാദേശിക വിഷയങ്ങളും ഉയർത്തിയാണ് തങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും നേതാക്കൾ പറഞ്ഞു. കൽപ്പറ്റ നഗരസഭയിൽ ഇടതു വലതു മുന്നണികൾ മാറിമാറി ഭരിച്ചിട്ടും പരിഹാരം കാണാത്ത പ്രശ്നങ്ങൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചാണ് തങ്ങളുടെ ഇടപെടൽ എന്നും ഇവർ പറഞ്ഞു. സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ല .എങ്കിലും ദേശീയ ജനാധിപത്യ മുന്നണി എന്ന നിലയിലുള്ള പ്രചരണമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ  എൽ.ഡി.എഫ് – യുഡിഎഫ് മുന്നണികൾക്കൊപ്പം  ശക്തമായ പോരാട്ടത്തിൽ ആയിരിക്കും എൻ.ഡി.എയും എന്ന സൂചന നൽകുന്നതാണ് പുതിയ നടപടി.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പല വാർഡിലും ബി.ജെ.പി കമ്മിറ്റികൾ പോലും ഉണ്ടായിരുന്നില്ല.ഇത്തവണ   ജില്ലയിലെ ഒട്ടു മിക്ക വാർഡുകളിലും ഇപ്പോൾ ബി.ജെ.പി സജീവമായിട്ടുണ്ട്.സ്ഥാനാർഥി നിർണയ നടപടികളും അന്തിമഘട്ടത്തിലേക്ക് ആണെന്നാണ്  നേതാക്കൾ പറയുന്നത്.
സംസ്ഥാന സർക്കാരിന്റെ  സ്വർണ്ണക്കടത്ത് വിവാദം പോലുള്ള  അഴിമതികളും ജനവിരുദ്ധ നയങ്ങളും ബി.ജെ.പിയുടെ പ്രചാരണ ആയുധമാണ് .
കൽപ്പറ്റയിലെ  ചടങ്ങിൽ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം ശാന്തകുമാരി ടീച്ചർ ഓഫീസ് ഉത്ഘാടനം ചെയ്തു, മണിയങ്കോട് വാർഡ് കൺവീനർ മനോജ് വി നരേന്ദ്രൻ, അധ്യക്ഷത വഹിച്ചു, മുൻസിപ്പാലിറ്റി പ്രസിഡന്റ് എം കെ സുധാകരൻ, ജനറൽ സെക്രട്ടറി ശിവദാസൻ, വിക്രമൻ, ഷിജിത്, കൃഷ്ണൻ കുട്ടി എന്നിവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *