October 3, 2023

ഹോമിയോ ഡിസ്പെൻസറി കെട്ടിടം ഉദ്ഘാടനം ചെയ്തു

0
IMG-20201026-WA0211.jpg
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ സർക്കാർ ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവഹിച്ചു. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഡിസ്പെൻസറിയാണ് പുതുതായി നിർമ്മിച്ച സ്വന്തം കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുന്നത്. ഒ.ആർ.കേളു എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 24.77 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. 102 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തോട് കൂടിയ ഒറ്റനില കെട്ടിടത്തിൽ അറ്റാച്ച്ഡ് ടോയ്ലറ്റ് സംവിധാനത്തോട് കൂടിയ ഡോക്ടർ ക്യാബിൻ, നഴ്സിങ്ങ് റൂം, ഫാർമസി, രോഗികൾക്ക് ആവശ്യമായ ഔട്ട്സൈഡ് ടോയ്ലറ്റ്, സ്റ്റെയർ റൂം എന്നീ സൗകരുങ്ങളുണ്ട്. ഭിന്നശേഷിക്കാർക്ക് റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി. മായാദേവി അദ്ധ്യക്ഷത വഹിച്ചു. 
ഹോമിയോ മെഡിക്കൽ ഓഫീസർ വി. ബീന ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ എ.എൻ. പ്രഭാകരൻ, തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.വി. ബാലകൃഷ്ണൻ, എഫ്.എ.സി. ഡി.എം.ഒ ഡോ. കെ.എൻ. ഹരിലാൽ, കോഴിക്കോട് ഹോമിയോ ഡി.എം.ഒ  കവിത പുരുഷോത്തമൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ അബ്ദുൾ അസീസ്, വാർഡ് മെമ്പർ വി.എ. ഗോപി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *