ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് കെട്ടിടോദ്ഘാടനം നാളെ
ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ അദ്ധ്യക്ഷത വഹിക്കും. ഗസറ്റഡ് ഓഫീസേഴ്സ് ക്വാർട്ടേഴ്സ്, നോൺ ഗസ്റ്റസ് ഓഫീസേഴ്സ് ക്വാർട്ടേഴ്സ്, ലേഡീസ് ഹോസ്റ്റൽ ബ്ലോക്ക് എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങിൽ എം.എൽ.എമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ, സി.കെ. ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് തുടങ്ങിയവർ പങ്കെടുക്കും.





Leave a Reply