വയനാട്ടിൽ ആദ്യമായി മതാചാര ചടങ്ങുകളോടെ കോവിഡ് രോഗിയുടെ സംസ്കാരം.
വയനാട്ടിൽ ആദ്യമായി മത ചടങ്ങുകളോടെ കോവിഡ് രോഗിയുടെ സംസ്കാരം.
. വയനാട്ടിൽ
ചികിത്സയിലിരിക്കെ കൊവിഡ് രോഗി ആശുപത്രിയിലെ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ച
മീനങ്ങാടി എലത്തില്‍കുഴിയില്‍ പൗലോസിന്റെ (72)
മൃതദേഹമാണ് മീനങ്ങാടി
സെൻറ് പീറ്റർ ആൻഡ് പോൾ പള്ളി സെമിത്തേരിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിച്ചത്.
ബേബി ഏലിയാസ് കാരക്കുന്നേലിന്റെ കാർമ്മികത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ .
കോവിഡ് ബാധിച്ച് മരിക്കുന്നവർക്ക് മതാചാര ചടങ്ങുകളോടെ സംസ്കാരം നടത്താമെന്ന് സർക്കാർ അനുമതിക്ക് ശേഷം വയനാട്ടിൽ നടന്ന ആദ്യ സംസ്കാരചടങ്ങുകൾ ആണിത് .
ന്യുമോണിയ, ശ്വാസ തടസം തുടങ്ങിയ രോഗങ്ങള്‍ക്ക് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൗലോസിനെ ഈ മാസം 27 നാണ് മാനന്തവാടി ജില്ലാശുപത്രില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വാര്‍ഡിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണകാരണം ഹൃദയാഘാതമെന്ന് അധികൃതര്‍ പറഞ്ഞു.
.





Leave a Reply