May 5, 2024

മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ 14 ലക്ഷം രൂപയുടെ പാൻമസാല പിടികൂടി

0
Img 20201031 Wa0262.jpg
 കൽപ്പറ്റ:   മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ KL65 k 6506  നമ്പർ പിക്കപ്പ് വാഹനത്തിൽ  കർണാടകയിൽ നിന്നും കേരളത്തിലേക്ക്  അനധികൃതമായി കടത്തിക്കൊണ്ടുവന്ന 1100 കിലോ  പാൻമസാല പിടികൂടി.   വാഹനവും തൊണ്ടിമുതലും   കസ്റ്റഡിയിൽ എടുത്തു . തുടർ നടപടികൾക്കായി  ഫുഡ് സേഫ്റ്റി വിഭാഗത്തിന് കൈമാറി.   പിടിച്ചെടുത്ത പാൻമസാല  പൊതുവിപണിയിൽ ഉദ്ദേശം  14 ലക്ഷം രൂപ വിലമതിക്കുന്നതാണ് . സർക്കിൾ ഇൻസ്പെക്ടർ  ജുനൈദിൻറെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്   പി . ഒ. മാരായ  എം.പി ഹരിദാസൻ,  കെ. കെ അജയകുമാർ,  സിവിൽ എക്സൈസ് ഓഫീസർമാരായ  സി. സുരേഷ്  അമൽദേവ്  എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *