August 9, 2026

ദ ഷോക്ക്‌: ആദ്യ പ്രദർശനം നാളെ

0
IMG-20201031-WA0184.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ :
പുത്തുമല ഉരുൾപൊട്ടലിന്റെ പശ്‌ചാത്തലത്തിൽ  അബുസലീമിനെ കേന്ദ്ര കഥാപാത്രമാക്കി ശരത്‌ചന്ദ്രൻ വയനാട്‌ഒരുക്കിയ  ഷോർട്ടഫിലിം ‘ദ ഷോക്ക്‌’  ഞായറാഴ്‌ച പ്രദർശനത്തിനെത്തും. പ്രശസ്‌ത നടൻ ജയറം തന്റെ ഒഫീഷ്യൽ പേജിലൂടെയാണ്‌ സിനിമ പ്രേക്ഷകരിലെത്തിക്കുക.
പ്രകൃതി ദുരന്തത്തിന്റെയും അതിജീവനത്തിന്റെയും  ജീവിതാനുഭവമാണ്‌സിനിമ പറയുന്നതെന്ന്‌ ശരത്‌ചന്ദ്രൻ വയനാടും അബുസലീമും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏതാനും വർഷങ്ങളായി ദുരന്തങ്ങൾ ആവർത്തിക്കുകയാണ്‌. വരും വർഷങ്ങളിലും ദുരന്തത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ്‌ ലഭിക്കുന്ന മുന്നറിയിപ്പ്‌.  അത്‌ അവഗണിക്കുന്ന കാലത്തോളം  പ്രകൃതി നമ്മോട്‌ പകരം വീട്ടിക്കൊണ്ടിരിക്കുമെന്ന പാഠവും സിനിമ നൽകുന്നുണ്ട്‌.
ദുരന്തത്തിൽ ഒരു പേരക്കുട്ടിയെ ഒഴികെ എല്ലാവരെയും നഷ്ടമായ ഹംസ എന്ന വൃദ്ധന്റെ വേഷമാണ്‌ അബുസലീമിന്‌. അബുസലീമിന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്ഥമായ  വേഷമാണ്‌ ഹംസ.  ബേബി അമയ, ധനേഷ്‌ ദാമോദർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. പോൾബത്തേരിയാണ്‌ ഛായാഗ്രഹണം. ഞായറാഴ്‌ച വുഡ്‌ലാന്റ്‌ ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ടവർക്കുള്ള പ്രദർശനവും ഉണ്ടാവും.
  വാർത്താസമ്മേളനത്തിൽ നിർമാതാക്കളായ  പി കെ മുനീർ, റഷീദ്‌ എന്നിവരും പങ്കെടുത്തു.  

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *