April 19, 2024

വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണം:വനിതാസാഹിതി

0
Sahithi.jpg

കല്‍പ്പറ്റ: വിവാദ കര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നു വനിതാസാഹിതി ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കാര്‍ഷികമേഖലയില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുന്നതാണ് പുതിയ മൂന്നു നിയമങ്ങളിലെയും വ്യവസ്ഥകളെന്നു  കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. ജില്ലാ ലൈബ്രറി ഹാളില്‍ ടി.എസ്. പഠനകേന്ദ്രം കണ്‍വീനര്‍ പ്രഫ.സി.എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഗീത മാത്യു അധ്യക്ഷത  വഹിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാസാഹിതി സംസ്ഥാന നിര്‍വാഹകസമിതി അംഗം കെ. വിശാലാക്ഷി സംഘടനാരേഖ അവതരിപ്പിച്ചു. ഭാരവാഹികളായി അജി ബഷീര്‍( പ്രസിഡന്റ്), വസന്തകുമാരി തൃശിലേരി(വൈസ് പ്രസിഡന്റ്), എസ്.എച്ച്. ഹരിപ്രിയ(സെക്രട്ടറി), സിന്ധു ഷിബു, പ്രേമലത മേപ്പാടി(ജോയിന്റ് സെക്രട്ടറി), ഗീത മാത്യു(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. എസ്.എച്ച്. ഹരിപ്രിയ സ്വാഗതവും അജി ബഷീര്‍ നന്ദിയും പറഞ്ഞു. കര്‍ഷകപ്രക്ഷോഭത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സാഹിതി പ്രവര്‍ത്തകര്‍ എച്ച്.‌ഐ.എം.യുപി സ്‌കൂള്‍ പരിസരത്തെ സമരപ്പന്തലിലേക്ക്  പ്രകടനം നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *