സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ കല്ലോടി : അനുമോദന സമ്മേളനം നാളെ


Ad
മാനന്തവാടി:
കേന്ദ്ര സർക്കാർ 9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടി 2015 മുതൽ നടത്തിവരുന്ന  മത്സരമാണ് കല ഉത്സവ് .2020 -21 അധ്യയനവർഷത്തെ കല ഉത്സവത്തിൽ ‘തദ്ദേശീയമായ കളികള്‍ കളിപ്പാട്ടങ്ങൾ’ എന്ന  മത്സരയിനത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് കുമാരി ബെനീറ്റ വർഗീസ് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടി നാടിന്റെ അഭിമാന താരമായി. തെങ്ങോല, പനയോല, ഈർക്കിൾ, മച്ചിങ്ങ തുടങ്ങി പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് നാൽപതോളം വ്യത്യസ്ത ഇനങ്ങൾ നിർമ്മിച്ചാണ് ഇന്ത്യയിൽ ഒന്നാമതെത്തിയത്
                                2014 ൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സ്കൂൾതലത്തിനപ്പുറത്തേക്കുള്ള മത്സരലോകത്തേക്ക് കടന്നിരുന്നു ബെനീറ്റ എന്ന പ്രതിഭ . ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ ചോക്ക് നിർമ്മാണ മത്സരത്തിൽ മാനന്തവാടി സബ് ജില്ലയെ പ്രതിനിധീകരിച്ചത് കുമാരി ബെനീറ്റയാണ്. സംസ്ഥാന തലത്തിൽ 2017 ലും2018 ലും നേടിയ മൂന്നാം സ്ഥാനവും A grade ഉം ബെനീറ്റയ‍ുടെ നേട്ടങ്ങളിലേക്കുള്ള പൊൻതൂവലുകളായി. 2015-ൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സംസ്കൃത നാടകങ്ങളിലെ അവിഭാജ്യ ഘടകമായിരുന്ന ബെനീറ്റ  2018 -ൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ ടീമിലെ അംഗമായിരുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗമായ ബെനീറ്റ 2019-ൽ രാജ്യപുരസ്കാർ കരസ്ഥമാക്കി.ബത്തേരി ര‍ൂപതയിൽ ബെസ്‍റ്റ് സ്റ്റുഡൻറ് അവാർഡ് നേടിയ ബെനീറ്റ മത പഠന രംഗത്തും സജീവമാണ്.
                
         
                 ഒന്നാം സ്ഥാനം ലഭിച്ച കുമാരി ബെനിറ്റ വർഗ്ഗീസിന് മൂന്നാം തീയതി ബുധനാഴ്ച രാവിലെ 9 മണിക്ക് മാനന്തവാടിയിൽ നിന്നും ആരംഭിക്കുന്ന സ്വീകരണ റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  ജസ്റ്റിൻ ബേബി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് സ്കൂളിൽ നടക്കുന്ന അനുമോദന സമ്മേളനത്തിൽ മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇളങ്കുന്നപ്പുഴയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട എം എൽ എ ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാദർബിജു, മാവറ വിദ്യാഭ്യാസ ഉപഡയറക്ടർ  .ലീല കെ വി, ജില്ലാ പഞ്ചായത്ത് മെമ്പർ .വിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ. ബിജോൾ, ഗ്രാമപഞ്ചായത്ത് മെമ്പർ . ജംഷീറ ശിഹാബ്, ഡിസ്ട്രിക്ട് പ്രോഗ്രാം കോഡിനേറ്റർ എസ്. എസ്. കെ. വയനാട് . എം അബ്ദുൽ അസീസ്, ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ  സജി എം ഒ, ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ  മുഹമ്മദ് അലി, സ്കൂൾ പ്രിൻസിപ്പാൾ  മാർട്ടിൻ എൻ പി, ഹെഡ്മിസ്ട്രസ. അന്നമ്മ എം ആൻറണി, പി ടി എ പ്രസിഡൻറ്  ഷാനവാസ്, എം പി ടി എ പ്രസിഡൻറ് സാൽവി ഷാജു, സ്കൂൾ ലീഡർ സിയാ സജി തുടങ്ങിയവർ പങ്കെടുക്കും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *