April 26, 2024

പരിസ്ഥിതി ലോല മേഖല: കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് യു.ഡി.എഫ്

0
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ബഫര്‍ സോണ്‍ നിര്‍ണ്ണയിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെ ബഫര്‍ സോണ്‍ സംബന്ധിച്ച് സംസ്ഥാന ഗവമെന്റ് നല്‍കിയ ശുപാര്‍ശ പ്രകാരമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിക്കാതെയും നിയമവശങ്ങള്‍ പരിഗണിക്കാതെയും പ്രദേശത്തെ ജനജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന തരത്തിലുള്ളതാണ് കരട് വിജ്ഞാപനം. 344.53 ച.കി.മീ. വിസ്തൃതിയാണ് വയനാട് വന്യജീവി സങ്കേതത്തിനുള്ളത്. ഇതിന് ചുറ്റും 118.59 ച.കി.മീ. ബഫര്‍ സോണായി പ്രഖ്യാപിച്ചിരിക്കുന്നു. കാര്‍ഷിക മേഖലയുടെ തകര്‍ച്ച കൊണ്ട് തന്നെ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുഃസ്സഹമാക്കുന്നതിന് കരട് വിജ്ഞാപനം കാരണമാകും. കാടും നാടും വേര്‍തിരിച്ച് വന്യജീവികളെ വനാതിര്‍ത്തിക്കുള്ളില്‍ നിലനിര്‍ത്തണമെന്നും ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമിയെയും പരിസ്ഥിതിലോല മേഖലയില്‍ നിന്നും ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പങ്കുവഹിക്കുന്നതിനും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനും ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കാന്‍ ജില്ലാ കലക്ടര്‍ തയ്യാറാവണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *