April 25, 2024

താൽക്കാലിക നിയമനക്കാരെ സ്ഥിരപ്പെടുത്തുന്നത് യുവജനങ്ങളോടുള്ള വെല്ലുവിളി: കെ .സി .വൈ .എം

0
Img 20210204 Wa0260.jpg
യോഗ്യരായവർ പുറത്ത്  നിൽക്കുമ്പോൾ തന്നെ പ്രത്യേക രാഷ്ട്രീയ താത്‌പര്യം മുൻനിർത്തി താൽകാലിക തസ്തികയിൽ ഉള്ളവരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ നടപടിക്രമങ്ങൾ  യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.സി.വൈ.എം  കുറ്റപ്പെടുത്തി.
ലക്ഷകണക്കിനുപേർ പി എസ് സി പരീക്ഷയെഴുതി ജോലിക്കു കാത്തിരിക്കുമ്പോൾ, വിവിധ വകുപ്പുകളിലും സർക്കാർ സ്ഥാപനങ്ങളിലും പാർട്ടിക്കുവേണ്ടപ്പെട്ടവരെ താത്കാലിക ജീവനക്കാരാക്കുകയും പിന്നീട്  സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോയില്ലെങ്കിൽ ശക്തമായ പ്രതിക്ഷേത സമരങ്ങൾക്ക് കെ.സി.വൈ.എം നേതൃത്വംനൽകുമെന്നും വരുന്ന തിരഞ്ഞെടുപ്പിൽ യുവജനങ്ങളുടെ പ്രതിഷേധം പ്രതിഫലിപ്പിക്കുകയും ചെയ്യുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടയ്ക്കാതടത്തിൽ അഭിപ്രായപ്പെട്ടു. ഡയറക്ടർ ഫാ. അഗസ്റ്റിൽ ചിറക്കത്തോട്ടത്തിൽ, വൈസ് പ്രസിഡൻ്റ് ഗ്രാലിയ വെട്ടുകാട്ടിൽ, ജനറൽ സെക്രട്ടറി ജിയോ മച്ചുകുഴി, സെക്രട്ടറിമാരായ റ്റെസിൻ വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, ട്രഷറർ അഭിനന്ദ് കൊച്ചുമലയിൽ, കോർഡിനേറ്റർ ജിജിന കറുത്തേടത്ത്, ആനിമേറ്റർ സി. സാലി സി.എം.സി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *