ആദിവാസി കോളനികൾ എന്ന വാക്ക് മേലിൽ ഉച്ചരിക്കാൻ തന്നെ പാടില്ല : ജുനൈദ് കൈപ്പാണിയുമായി അഭിമുഖം : ജിത്തു തമ്പുരാൻ


Ad
വയനാട് ജില്ലാ  പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയ ജുനൈദ് കൈപ്പാണി ഹൃദയം തുറന്നു സംസാരിക്കുന്നു …. യുവത്വത്തിൻറെ തുടക്കത്തിൽ തന്നെ എത്തിച്ചേർന്ന സ്ഥാനലബ്ധി കളെക്കുറിച്ച് …. വയനാടിനെകുറിച്ച് …. അങ്ങനെ നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നതെല്ലാം ഈ അഭിമുഖത്തിൽ ഉണ്ട് ….  
 
Q. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ വയനാടിനെ എങ്ങനെ നോക്കി കാണുന്നു ?
Ans : വയനാടിന് ഇനിയും ഇനിയും ഒത്തിരി ദൂരം മുന്നേറാനുണ്ട് .കൂട്ടമായ ശ്രമം ആവശ്യമുണ്ട് 
Q. വയനാടിൻറെ അവകാശികളായ ആദിവാസികളെകുറിച്ച് എന്തു പറയുന്നു ?
Ans :  അവർ ഒരു സാംസ്കാരിക വംശനാശത്തിൻറെ ഭീഷണിയിലാണ് നിലനിൽക്കുന്നത് . ആദിവാസികളെ നെഞ്ചോടു ചേർത്തു പിടിച്ച് തങ്ങളെപ്പോലെ പോലെ ഒരാളായി തന്നെ പരിഗണിക്കാൻ വയനാട്ടിലെ മറ്റു ജനവിഭാഗങ്ങൾ ഇപ്പോഴും സമ്പൂർണ്ണമായി മാനസികമായി തയ്യാറായിട്ടില്ല. ആദിവാസികളുടെ വീടുകൾ ഇപ്പോഴും കോളനി എന്നാണ് വിളിക്കപ്പെടുന്നത് . ആ പദം തന്നെ സത്യത്തിൽ ഉപയോഗിക്കാൻ പാടുള്ളതല്ല. കോളനി എന്ന വാക്ക് ബ്രിട്ടീഷുകാരൻ കൊണ്ടുവന്ന അടിമത്വ ത്തിൻറെ സൂചനയാണ്.
Q : ആദിവാസികൾക്ക് പക്ഷേ ഓരോ വർഷവും ക്ഷേമ ഫണ്ട് കോടിക്കണക്കിന് വകയിരുത്തപ്പെടുന്നുണ്ടല്ലോ ?
ഇതുവരെ വയനാട്ടിൽ ആദിവാസികൾക്ക് വേണ്ടി വിവിധ ഗവൺമെൻറുകൾ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കപ്പെട്ടിരുന്നു  എങ്കിൽ  ലോകത്തിൽ ഏറ്റവും കൂടുതൽ മുഖ്യധാരയിൽ ഉണ്ടായിരുന്നു നിൽക്കുക വയനാട്ടിലെ ആദിവാസികളാകുമായിരുന്നു. പക്ഷേ ഇതുവരെ ഫണ്ട് ലാപ്സ് ആക്കുക എന്ന രീതിയിലും ഒരു ആത്മാർത്ഥതയും ഇല്ലാതെ വിനിയോഗിക്കപ്പെടുന്നു ഫണ്ടുകൾ ഒരിക്കലും ആദിവാസി ക്ഷേമം എന്ന ലക്ഷ്യത്തിൽ എത്താതെ വേസ്റ്റ് ആയി പോവുകയും ആയിരുന്നു. ഇവിടെ  വർഷങ്ങളായി എത്രയോ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആദിവാസികളുടെ ഇടയിൽ തെരുവുനാടകം ആയും മറ്റു രീതിയിലും എല്ലാം നടന്നു കഴിഞ്ഞു .എന്നിട്ടും എന്തുകൊണ്ട് പുകയില ഉപയോഗിക്കാത്ത ഒരു ആദിവാസി വീടെങ്കിലും ഉണ്ടെന്ന് ഉറപ്പു വരുത്താൻ ഇവിടെയുള്ള അധികൃതർക്ക് സാധിക്കുന്നില്ല ? .എന്തുകൊണ്ട് വയനാട്ടിലെ ടൗണുകളിൽ  കച്ചവടം ചെയ്യാൻ  ഒരു ആദിവാസി ഇവിടെ മുന്നോട്ടു വരുന്നില്ല ? എന്തുകൊണ്ട് വയനാട്ടിലെ ടൗണിൽ ഒരു ആദിവാസി മുതലാളിയുടെ ഫുട് വെയർ ഷോപ്പ് ആരംഭിക്കുന്നില്ല ? വയനാട്ടിലെ ആദിവാസികളെ രക്ഷിക്കുവാൻ നമുക്ക് സാധിക്കണം. ഇവിടെ ആദിവാസി വിഭാഗത്തിൽ ഉള്ള എംഎൽഎമാരും ത്രിതല പഞ്ചായത്ത് മെമ്പർമാരും ഒക്കെ ഉണ്ടെങ്കിലും അത്തരം ജനപ്രതിനിധികളുടെ ജീവിതനിലവാരം വർദ്ധിക്കുന്നു എന്നതിലുപരിയായി താഴെതട്ടിലുള്ള ആദിവാസികൾ അതുപോലെതന്നെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത മുരടിച്ച അവസ്ഥയിൽ നിലനിൽക്കുകയും ചെയ്യുന്നു. ഓരോ ആദിവാസിയെയും ഓരോ പൊതുസമൂഹം  ഏറ്റെടുത്ത് കൂടെ നടത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക മാത്രമാണ് ഇതിനുള്ള ഒരു പരിഹാരം. കൂടാതെ ഗൾഫിൽ ജോലിചെയ്യുന്ന പ്രവാസികൾ ആദിവാസി യുവാക്കൾക്ക് നല്ല ശമ്പളം കിട്ടുന്ന ലേബർ വിസ കൊടുക്കാൻ തയ്യാറാകണം . തങ്ങളിൽ ഒരാളാണ് എന്ന കൃത്യമായ സ്നേഹ ബോധത്തോടെ അവരെ നമ്മൾ സമീപിച്ചെങ്കിൽ മാത്രമേ ആ വിഭാഗത്തെ രക്ഷപ്പെടുത്തി എടുക്കുവാൻ സാധിക്കുകയുള്ളൂ. സ്വന്തം പ്രയത്നം കൊണ്ട് ഡോക്ടറും എഞ്ചിനീയറും ആകുന്ന ആദിവാസികളെ മെമെന്റോ കൊടുത്ത ആദരിക്കാനും മാറിയിട്ട് സ്വീകരിക്കാനും ഇവിടെ ഇവിടെ ഒട്ടനവധി പേരുണ്ട് , പക്ഷേ അങ്ങനെ ആകാൻ സാധിക്കാത്ത വരെ തിരിഞ്ഞു നോക്കാൻ പോലും ഇവിടെ ആരുമില്ല . .ഊര് എന്ന വാക്കുകൾ വേണമെങ്കിൽ നിങ്ങൾക്ക് ഉപയോഗിക്കാം അത് അവരുടെ ആരുടെ ഗോത്ര മഹിമയെ വിളിച്ചോതുന്ന വാക്കാണ് .പക്ഷേ ഒരിക്കലും അടിമത്തത്തിന് പ്രതീകമായ കോളനി എന്ന വാക്ക്  ആദിവാസികളെ ചേർത്ത് പറയരുത് .അഭിസംബോധനയിൽ തന്നെ മാറ്റം വരുത്തിക്കൊണ്ട് വേണം നമ്മൾ തുടങ്ങാൻ . 
Q : താങ്കളുടെ തെരഞ്ഞെടുപ്പ് ചിഹ്നം തന്നെ കറ്റയേന്തിയ കർഷകശ്രീ ആയിരുന്നു . കർഷകരുടെ പ്രതീക്ഷകളെ എത്രമാത്രം കാത്തുസൂക്ഷിക്കാനും വയനാടിൻറെ നട്ടെല്ലായ കാർഷിക സമ്പദ് വ്യവസ്ഥയെ എത്രമാത്രം താങ്ങിനിർത്താനും താങ്കളെപ്പോലുള്ളവർക്ക് സാധിക്കുന്നുണ്ട് ? 
Ans : കർഷകരെ ബഹുമാനിച്ച് പ്രോത്സാഹിപ്പിക്കുക എന്ന നയമാണ് വേണ്ടത്.
Q.പൊതുജന ക്ഷേമത്തിനുള്ള പുത്തൻ പരിപാടികളെക്കുറിച്ച് ?
വയനാട് ജില്ലയിലെ 16 ഡിവിഷനുകളിലും ജനങ്ങൾക്കു വേണ്ടിയുള്ള വെൽഫെയർ ഡെസ്ക് ആഗ്രഹിക്കുന്നു  . ഈ ഡെസ്ക്കുകളുടെ കീഴിൽ സ്പെഷ്യലിസ്റ്റുകളുടെ പാനലുകൾ ഒരുക്കണം. വിവിധ തലങ്ങളിലുള്ള സമൂഹത്തിലെ സ്പെഷ്യലിസ്റ്റുകൾ ഈ  വെൽഫെയർ ഡെസ്കിൽ ഉണ്ടാകും . ഏതുസമയത്തും  ആവശ്യങ്ങൾക്കനുസരിച്ച് വിളിക്കാവുന്ന രീതിയിലാണ് ഈ വെൽഫെയർ ഡെസ്കിലെ ഫാക്കൽറ്റികളെ അറേഞ്ച് ചെയ്യുക . അതുകൊണ്ടുതന്നെ ഏതു മേഖലയിൽ പ്രവർത്തിക്കുന്ന പൗരൻ ആണെങ്കിലും ഈ വെൽഫെയർ ഡെസ്ക് നിലവിൽ വന്നു കഴിഞ്ഞാൽ അവർക്ക് യാതൊരു മടിയും കൂടാതെ വിളിച്ച് സ്വന്തം മേഖല ഏതാണ് ആവശ്യം ഏതാണ് എന്ന് അറിയിച്ചാൽ അതിനുള്ള പരിഹാരങ്ങൾ അവിടെ ലഭ്യമാക്കുന്നതാണ്. 
Q വനിതാക്ഷേമ ശിശു ക്ഷേമ പദ്ധതികളെക്കുറിച്ച് ?
തീർച്ചയായും വനിത ശിശു ക്ഷേമ പദ്ധതികൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഒരു വികസന പരിപാടി ഇവിടെ ഒരുങ്ങിക്കൊണ്ടിരിക്കുന്നു . സാമ്പത്തികപ്രതിസന്ധി ഇല്ലാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വനിതകൾക്കുള്ള പങ്ക് വളരെ വലുതാണ് എന്ന് ഈയടുത്തകാലത്തായി തെളിയിക്കപ്പെട്ടിട്ടുണ്ട് . കുടുംബശ്രീകളും മറ്റ് വനിതാ ശാക്തീകരണ സംഘടനകളും നടപ്പിലാക്കുന്ന പദ്ധതികൾക്ക് പുറമേ സ്ത്രീകൾക്ക് കായിക പരിശീലനം നൽകുന്നതിനും  മാനസികോല്ലാസത്തിനുള്ള മറ്റു വഴികളിലേക്ക് അവരെ കൊണ്ടുപോകുന്നതിനും സമ്പൂർണ്ണ ബഹുമാനത്തോടെ സമൂഹത്തിൻറെ യഥാർത്ഥ അവകാശികൾ എന്നുള്ള നിലയിലേക്ക് അവരെ എത്തിക്കുന്നതിനുള്ള ക്യാമ്പയിനുകൾക്ക് തുടക്കമിടുകയും അത് സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും .ബാലവകാശം ഹനിക്കപ്പെടാത്ത രീതിയിൽ ശിശുക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ലഭ്യമായത് എന്തോ അവയെല്ലാം വയനാട്ടിൽ നടപ്പിലാക്കും . 
ജനപ്രതിനിധി എന്ന നിലക്ക്  എങ്ങനെയാവാനാണ് ആഗ്രഹം..?
ജനപ്രതിനിധി ഒരു വിദ്യാർത്ഥി ആയിരിക്കണം അവൻ പഠിച്ചു കൊണ്ടേയിരിക്കണം അപ്ഡേറ്റ് ആയി കൊണ്ടേ ഇരിക്കണം .ലഭ്യമാകുന്ന വിഭവങ്ങൾ എല്ലാം സമാഹരിച്ച് കൃത്യമായ രീതിയിൽ വിനിയോഗിച്ചാൽ പരാതികൾ ഇല്ലാത്ത ഒരു ഒരു സംതൃപ്ത സമൂഹം നമുക്ക് സൃഷ്ടിച്ചെടുക്കാൻ സാധിക്കും. ഏതു പരാതിയും പരിഹരിക്കുവാനുള്ള സ്രോതസ്സ് നമുക്ക് ഇവിടെ ലഭ്യമാണ് .പക്ഷേ അത് ഉപയോഗിക്കുന്ന യഥാർത്ഥ രീതിയിലേക്ക് നമ്മൾ ഇതുവരെ എത്തിച്ചേർന്ന ഇട്ടില്ല എന്നുള്ളതാണ് ഒരു വലിയ പ്രശ്നം. ജനപ്രതിനിധികൾ 100% ആത്മാർത്ഥതയുള്ളവർ ആയി മാറണം .ജനാധിപത്യത്തിൽ ലഭ്യമാകുന്ന സ്ഥാനങ്ങൾ ആസ്വദിക്കാനും അലങ്കരിക്കുവാനും ഉള്ളത് മാത്രമാണ് എന്ന തെറ്റിധാരണയും അതുവഴിയുള്ള അലസതയും കൊണ്ടാണ് നാടു നന്നാക്കുക എന്ന ലക്ഷ്യത്തിൽ നിന്ന്  ജനപ്രതിനിധികൾ വഴി മാറി പോകുന്നത്.വീടില്ലാത്തവർക്ക് വീടും റോഡ് ഇല്ലാത്തവന് റോഡും നിർമ്മിച്ചു കൊടുക്കാനുള്ള ലൂപ് ഹോളുകൾ നമ്മുടെ ഭരണഘടനയിൽ ഉണ്ട് . അതിനുള്ള ഫണ്ടും നമ്മുടെ നാട്ടിൽ തന്നെ ഉണ്ട് . ഒന്നുകിൽ അത്  വിനിയോഗിക്കാനുള്ള കഴിവില്ലാത്തത് കൊണ്ടോ അല്ലെങ്കിൽ ഉള്ള കഴിവ് വിനിയോഗിക്കാതെ അലസരായി ഇരിക്കുന്നത് കൊണ്ടോ ആണ് ജനപ്രതിനിധികൾ വഴി മാറി പോകുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *