May 17, 2026

മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ രൂപീകരിച്ചു.

0
IMG-20210205-WA0192.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ ശരിയായ വ്യായാമം ലക്ഷ്യമാക്കി 30 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഫുട്ബോൾ, വോളിബോൾ തുടങ്ങി 14 ഇനം ഗെയിമുകളും അത് ലറ്റിക്ക് ഇനങ്ങളും ഉൾപ്പെടുത്തി മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസംഹാളിൽ നടന്ന രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.എം.ജി.എ സംസ്ഥാന സെക്രട്ടറി ആർ.എസ്.പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി. എ.കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റായി സി.പി വിൻസെൻ്റ് നെയും ജനറൽ സെക്രട്ടറിയായി എം.എഫ്. ഫ്രാൻസീസിനെയും ട്രഷററായി എ.കെ.മാത്യുവിനെയും തിരഞ്ഞെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *