April 19, 2024

വയനാട്ജി ല്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ്: 181 പേര്‍ക്ക് രോഗമുക്തി

0
. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (8.02.21) 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 181 പേര്‍ രോഗമുക്തി നേടി. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.   ഇതില്‍ 3 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 24445 ആയി. 21773 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 149 മരണം. നിലവില്‍ 2573 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2107 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി സ്വദേശികളായ 10 പേര്‍, മീനങ്ങാടി, പുല്‍പ്പള്ളി 9 പേര്‍ വീതം, ബത്തേരി 7 പേര്‍, വൈത്തിരി, തവിഞ്ഞാല്‍ 6 പേര്‍ വീതം, എടവക, വെങ്ങപ്പള്ളി അഞ്ചു പേര്‍ വീതം, മേപ്പാടി, മുള്ളന്‍കൊല്ലി, പൂതാടി, തരിയോട് രണ്ടു പേര്‍ വീതം, അമ്പലവയല്‍, നെന്മേനി, തിരുനെല്ലി, മുട്ടില്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ദുബൈയില്‍ നിന്ന് വന്ന മുട്ടില്‍ സ്വദേശിയും, ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശിയുമാണ് വിദേശത്തു നിന്നെത്തി രോഗബാധിതരായത്.
*181 പേര്‍ക്ക് രോഗമുക്തി*
ബത്തേരി സ്വദേശികളായ 5 പേര്‍, മുള്ളന്‍കൊല്ലി 4 പേര്‍, വെള്ളമുണ്ട, നെന്മേനി, കണിയാമ്പറ്റ 3 പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി 2 പേര്‍ വീതം, മാനന്തവാടി, മേപ്പാടി, പുല്‍പ്പള്ളി, തരിയോട്, തവിഞ്ഞാല്‍, വെങ്ങപ്പള്ളി, വൈത്തിരി, കല്‍പ്പറ്റ, തൊണ്ടര്‍നാട്, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 149 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *