April 26, 2024

വ്യത്യസ്ഥയാണീ ലേഖയാം മുനിസിപ്പൽ കൗൺസിലർ

0
Img 20210208 Wa0201.jpg
വ്യത്യസ്ഥയാണീ ലേഖയാം ഡിവിഷൻ കൗൺസിലർ
*ജിത്തു തമ്പുരാൻ*
ലേഖാ രാജീവൻ , മാനന്തവാടി മുനിസിപ്പാലിറ്റി  ഡിവിഷൻ 32 കുഴി നിലത്തിന്റെ കൗൺസിലർ  ,സ്വന്തം ഡിവിഷനിലെ പരിസ്ഥിതി സ്നേഹികളായ യുവാക്കളോടൊപ്പം 2021 ഫെബ്രുവരി 08 ന്റെ ഹർത്താൽ  ദിനം ചെലവഴിച്ചത് കുഴിനിലം ചെക്ക് ഡാം വൃത്തിയാക്കി ക്കൊണ്ടായിരുന്നു …. പ്രബലരായ  കക്ഷി  രാഷ്ട്രീയ സ്ഥാനാർഥികൾക്ക് എതിരെ ഫുട്ബോൾ അടയാളത്തിൽ  മികച്ച മത്സരം കാഴ്ചവച്ചു കൊണ്ട്  വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ ബികോം ബിരുദധാരിയായ ലേഖ പ്രകൃതിയിലെ ജലസ്രോതസ്സുകളുടെ സംരക്ഷണം എന്ന  ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയും അതിനെക്കുറിച്ച് നാട്ടിലെ  യുവാക്കളെ ബോധവൽക്കരിക്കുകയും അവർക്കൊപ്പം തോളോട് തോൾ ചേർന്നു നിന്ന് വാക്കുകൊണ്ട് പറയുന്ന വെറും രാഷ്ട്രീയക്കാരി ആകാതെ പ്രവർത്തിച്ചു ലക്ഷ്യം കൈവരിക്കുകയും ആയിരുന്നു . ഏതാനും മണിക്കൂറുകളുടെ കഠിന പരിശ്രമം കൊണ്ട് അവർ ഒറ്റക്കെട്ടായിനിന്ന് കാട് മൂടിക്കിടന്ന കുഴിനിലം ചെക്ക് ഡാം ഉപയോഗയോഗ്യമാക്കുകയായിരുന്നു .
വേനൽക്കാലമായാൽ ചുറ്റുവട്ടത്തുള്ള മിക്കവാറും കുടുംബങ്ങളും കുഴിനിലം ചെക്ക് ഡാമിൽ ആണ് തുണിയലക്കാൻ ഒക്കെ എത്തുന്നത് . ദിവസങ്ങൾക്കുള്ളിൽ തന്നെ ബണ്ടിന്റെ ഷട്ടർ അടച്ച് വെള്ളം കെട്ടി നിർത്താൻ അധികൃത തീരുമാനമായിട്ടുണ്ട്. അതിനുമുമ്പായി ബണ്ടും പരിസരപ്രദേശങ്ങളും വൃത്തിയാക്കുക എന്ന ശ്രമകരമായ ജോലിയാണ് ലേഖയുടെ നേതൃത്വത്തിലുള്ള ഈ യുവതക്കൂട്ടം നിർവഹിച്ചത് . ഇനി വിവിധ ആവശ്യങ്ങൾക്കായി കുഴിനിലം ചെക് ഡാമിനെ  ആശ്രയിക്കുന്നവർക്ക്  ആശങ്കകൾ ഇല്ലാതെ വെള്ളം ഉപയോഗിക്കാം . 
കേരളത്തിന് മാത്രമല്ല 
ഉത്തരേന്ത്യക്ക് ഒന്നടങ്കം മാതൃകയായി മാറിയിരിക്കുകയാണ് ലേഖയുടെ ഈ പ്രവൃത്തി . പ്രകൃതിയിലെ ജലസ്രോതസ്സുകൾ  സംരക്ഷിക്കപ്പെട്ടു തീരൂ എന്ന നിശ്ചയദാർഢ്യത്തിന്റെ  ഭാഗമായിട്ടാണ് കുഴി നിലത്തെ യുവാക്കൾ അവരുടെ സ്വന്തം കൗൺസിലർ ചേച്ചിക്കൊപ്പം ചെക്ക് ഡാം ക്ലീൻ ചെയ്യാൻ  ഇറങ്ങിയത് . മൻസൂർ,രാഹുൽ ,നവാസ് ,അഷ്കർ, സമദ് ,കലാം  റഹീം തുടങ്ങിയ പ്രദേശവാസികളായ യുവാക്കളാണ് ഈ ഉദ്യമത്തിൽ നിറഞ്ഞ മനസ്സോടെ പങ്കാളികളായത്. ചെറിയൊരു ഹർത്താലിന്റെ അവധി കിട്ടിയാൽ വീട്ടിൽ ഒതുങ്ങിക്കൂടി ഇരുന്ന് എന്തെങ്കിലും തിന്നും കുടിച്ചും ഒക്കെ ആഘോഷിക്കാം എന്ന് മലയാളി രാഷ്ട്രീയക്കാരുടെ പൊതുധാരണ തന്നെയാണ് ഇവിടെ ലേഖാ രാജീവൻ തിരുത്തിക്കുറിക്കുന്നത് .ഇവർക്ക് മുമ്പിൽ  സംസ്കാരിക കേരളം ആദരവോടെ കരഘോഷം മുഴക്കുന്നു . 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *