April 20, 2024

ബഫർ സോൺ കരട് വിജ്ഞാപനം പിൻവലിക്കണം: ജോയിൻ്റ് കൗൺസിൽ

0
Mg 7224.jpg
കൽപ്പറ്റ.  :വയനാട് വന്യജീവി സങ്കേതത്തോട് ചേർന്നുള്ള മൂന്നര  കിലോമീറ്റർ ബഫർ സോണാക്കാനുള്ള കരട് വിഞ്ജാപനം അതേപടി നടപ്പിൽ വരുത്തിയാൽ വന്യമൃഗശല്യത്തിനെതിരെ പേരാടി കൊണ്ടിരിക്കുന്ന   ജില്ലയിലെ കർഷക സമൂഹത്തിന് അത് ഇരട്ടി പ്രഹരമായിരിക്കും .  വന്യമൃഗശല്യത്തിൽ നിന്നും പരിഹാരം വേണമെന്ന ആവശ്യവുമായി നിരന്തരം പോരാട്ടത്തിലുള്ള കർഷകർക്ക് അവരുടെ പ്രതീക്ഷകൾ എല്ലാം തല്ലികെടുത്തി കൊണ്ടുള്ള അതിർത്തി നിർണയമാണ് കരട് വിഞ്ജാപനത്തിലുള്ളത് . അതിനാൽ കേന്ദ്രസർക്കാരിൻ്റെ ഇ തെറ്റായ  ഉത്തരവ് പിൻവലിക്കണമെന്ന്  ജോയിൻ്റ് കൗൺസിൽ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു . കൽപ്പറ്റ എം.ജി.ടി ഹാളിൽ വെച്ച് നടന്ന കൺവൻഷൻ ജോയിൻ്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സഖ.ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു . സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖ.എം.സി. ഗംഗാധരൻ സംഘടനാ റിപോർട്ട് അവതരിപ്പിച്ചു.    ജില്ലാ പ്രസിഡണ്ട്  കെ.എ.പ്രേംജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പി.എൻ മുരളീധരൻ , കെ.ആർ സുധാകരൻ , രേഖാ സി.എസ് , എം.പി. ജയപ്രകാശ് , കെ.ഷമീർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *