മാനന്തവാടി പെരുവക ശ്രീ മുത്തപ്പന്‍ മടപ്പുര ക്ഷേത്ര തിരുവപ്പന തിറ മഹോത്സവം


Ad


മാനന്തവാടി: മാനന്തവാടി പെരുവക ശ്രീ മുത്തപ്പന്‍ മടപ്പുര ക്ഷേത്ര  തിരുവപ്പന തിറ മഹോത്സവത്തിന് കൊടിയേറി. ബ്രഹ്മഗിരി പെരുകമന ശങ്കര പ്രസാദ് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് കര്‍മ്മം നടന്നത്.
ഫെബ്രുവരി 7 ന് രാവിലെ 6 മണിക്ക് പതിവ് പൂജകള്‍, ഉച്ചക്ക് 12 മണിക്ക് ഉച്ചപൂജ, വൈകുന്നേരം 3 മണിക്ക് മലയിറക്കല്‍, 5 മണിക്ക് മുത്തപ്പന്‍ വെള്ളാട്ട്, 5.30 ന് മലക്കാരി വെള്ളാട്ട്, 6.30 ന് മലക്കാരി തിറ,7 മണിക്ക് ഗുളികന്‍ തിറ, 8.30 ന് ഭഗവതി വെള്ളാട്ട്, 9.30 ന് കലശം വരവ്, ഫെബ്രുവരി 8 ന്  രാവിലെ 6 മണിക്ക് തിരുവപ്പന, 9 മണിക്ക് ഭഗവതി തിറ, 11 മണിക്ക് കൂടിക്കാഴ്ച്ച, 1 മണിക്ക് തിറസമാപനം എന്നിവ നടക്കും.കൊടിയേറ്റിന് എം.പി ശശികുമാര്‍,വി.പി ശങ്കരന്‍, വി.പി രവീന്ദ്രന്‍, കെ.കുമാരന്‍,എം.കെ രാജന്‍,വി.പി സനോജ്,കെ.പ്രദീശന്‍, ദീപ,സതി,സരോജിനി,ലീല എന്നിവര്‍ നേതൃത്വം നല്‍കി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *