ബഫർ സോൺ :വയനാടൻ ജനതയോടുള്ള യുദ്ധ പ്രഖ്യാപനം: എ എ റഹിം


Ad
കൽപ്പറ്റ: 
ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലകളിലുൾപ്പെടുത്തി കേന്ദ്ര സർക്കാർ  ‌ വയനാടൻ ജനതയോട്‌ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കയാണെന്ന്‌‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു. ‘വയനാടിന തുറുങ്കിലടക്കരുത്‌’ എന്ന മുദ്രവാക്യമുയർത്തി ഡിവൈഎഫ്‌ഐ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്‌ 10000 മെയിൽ അയക്കുന്നതിന്റെ ഉദ്‌ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ ജനങ്ങളുടെ ജീവൽപ്രശ്‌നമായിട്ട്‌ പോലും ഇക്കാര്യത്തിൽ രാഹുൽഗാന്ധി എംപി യോ  കേന്ദ്രമന്ത്രിയോ ഇടപെട്ടില്ല എന്നത്‌ ദൗർഭാഗ്യകരമാണ്‌.  എം പിയുടെ നേതൃത്വത്തിൽ കക്ഷി രാഷ്‌ട്രീയമന്യേ  ഒറ്റക്കെട്ടായി  ഇടപെട്ട്‌   പരിഹരിക്കേണ്ട പ്രശ്‌നത്തിൽ ഹർത്താൽ നടത്തി ജനങ്ങളെ യുഡിഎഫ്‌ കബളിപ്പിക്കുകയാണ്‌. കേന്ദ്രം ഭരിച്ച കോൺഗ്രസ്‌ ബിജെപി സർക്കാരുകളാണ്‌ രാജ്യത്തെ കാർഷികമേഖല തകർത്തത്‌. പരിസ്ഥിതി  ലോല മേഖല പ്രഖ്യാപനത്തിലൂടെ ടൂറിസം മേഖലയും തകരും.   പ്രവാസികളും മറ്റും വ്യാപകമായ രീതിയിൽ തൊഴിൽ നഷ്‌ടമായി മടങ്ങി വരുന്ന സാഹചര്യത്തിൽ തദ്ദേശീയ തൊഴിൽ സാധ്യത വർധിപ്പിക്കാനുള്ള പദ്ധതികളാണ്‌ സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്‌.   ടൂറിസം മേഖലയിലെ തൊഴിലവസരങ്ങളാണ്‌ നഷ്‌ടമാവുകയെന്നും റഹിം പറഞ്ഞു. 
സംസ്ഥാന ട്രഷറർ എസ്‌ കെ സജീഷ്‌ സംസാരിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്‌ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വാഗതവും ട്രഷറർ എം വി വിജേഷ് നന്ദിയും പറഞ്ഞു.
വയനാട് വന്യജീവി സങ്കേതത്തിന്‌ ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങൾ പരിസ്ഥിതിലോല മേഖലയിലുൾപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയാണ്‌ ഡിവൈഎഫ്‌ഐ കേന്ദ്രത്തിന്‌ 10000 മെയിൽ അയക്കുന്നത്‌.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *