April 19, 2024

പട്ടയഭൂമിയില്‍ നിന്ന് സര്‍ക്കാര്‍ ഉത്തരവ് പാലിച്ച് വീട്ടി മരങ്ങള്‍ മുറിച്ച കർഷകരെ വനംവകുപ്പ് കള്ളക്കേസില്‍ കുടുക്കുന്നതായി

0
Img 20210210 Wa0000.jpg
കല്‍പ്പറ്റ: പട്ടയഭൂമിയില്‍ നിന്ന് മരം മുറിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിച്ച് വീട്ടി മരങ്ങള്‍ മുറിച്ച തന്നെ വനംവകുപ്പ് അധികൃതര്‍ കള്ളക്കേസില്‍ കുടുക്കുന്നതായി കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും വാഴവറ്റ സ്വദേശിയുമായ ആന്റോ അഗസ്റ്റ്യൻ  വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആന്റോ അഗസ്റ്റ്യറ്റ്യൻ്റെ ഭൂമിയില്‍ നിന്ന് മുറിച്ച മരങ്ങള്‍ എറണാകുളത്ത് വച്ച് കഴിഞ്ഞ ദിവസം വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. അദേഹത്തിനെതിരേ റവന്യൂവകുപ്പും വനംവകുപ്പും കേസെടുത്തിട്ടുണ്ട്. 1964 ലെ കേരള ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ കര്‍ഷകര്‍ നട്ടുപിടിപ്പിച്ചതും  സ്വമേധയാ കിളിര്‍ത്തുവന്നതും ഭൂമി പതിച്ചു ലഭിക്കുന്ന സമയത്ത് വൃക്ഷവില അടച്ച് റിസര്‍വ് ചെയ്തതുമായ ചന്ദനം ഒഴികെയുള്ള മരങ്ങളുടെ അവകാശം കര്‍ഷകര്‍ക്കു മാത്രമാണെന്നും ഈ മരങ്ങള്‍ മുറിക്കാന്‍ അനുമതി ആവശ്യമില്ലെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് മരം മുറിച്ചതെന്ന് ആന്റോ അഗസ്റ്റിയന്‍ പറഞ്ഞു. 25 വര്‍ഷമായി ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നട്ടുവളര്‍ത്തിയ മരമാണ് മുറിച്ചതെന്നും  സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നുമാണ് അദേഹത്തിന്റെ അവകാശവാദം. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസര്‍ മരംമുറിക്ക് അനുകൂല നടപടി സ്വീകരിച്ചു. മരം കടത്തികൊണ്ടുപോകുന്നതിന് മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ അപേക്ഷ കിട്ടി 20 ദിവസം കഴിഞ്ഞാല്‍ ആരുടെയും അനുമതിയില്ലാതെ മരം കടത്തികൊണ്ടുപോകാമെന്നാണ് അദേഹം രേഖാമൂലം അറിയിച്ചതെന്ന് ആന്റോ അഗസ്റ്റിയന്‍ പറഞ്ഞു. മേപ്പാടി റെയ്ഞ്ച് ഓഫീസ്, വില്ലേജ് ഓഫീസ്, തഹസില്‍ദാര്‍, ജില്ലാ കലക്ടര്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ മുഖാന്തിരമാണ് മരംവില്‍പന നടത്തിയത്. മരങ്ങള്‍ മുറിച്ചിട്ടിട്ട് നാലുമാസമായി. മരംമുറിക്കായി എല്ലാ വിധ രേഖകളും അധികൃതരില്‍ നിന്ന് ലഭിച്ചിരുന്നു. മരങ്ങള്‍ മുറിച്ചശേഷം ഇവയുടെ അളവ് രേഖാമൂലം റവന്യൂ, വനംവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. എന്നിട്ടും കള്ളക്കേസ് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആന്റോ അഗസ്റ്റ്യറ്റ്യൻ ആവശ്യപ്പെട്ടു. 
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *