April 26, 2024

ആദിവാസി തുടർ സാക്ഷരത പദ്ധതി ഊർജ്ജിതമാക്കണം : പി. വി. എസ്. മൂസ

0
Img 20210209 Wa0191.jpg
മാനന്തവാടി: വയനാട്ടിലെ ഗോത്രജനതയുടെ സാമൂഹികമായ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട്  ഗോത്ര ജനതയുടെ വിദ്യാഭ്യാസത്തിലും സാക്ഷരതാ പ്രവർത്തനത്തിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തണമെന്നും തുടർ സാക്ഷരതാ പദ്ധതി ഊർജ്ജിതമായി നടപ്പിൽ വരുത്തണമെന്നും മാനന്തവാടി നഗരസഭാ വൈസ് ചെയർമാൻ പി വി. എസ് മൂസ്സ സാക്ഷരതാ പ്രവർത്തകരെ ഉദ്ബോധിപ്പിച്ചു. മാനന്തവാടി നഗരസഭയിലെ സാക്ഷരതാ പ്രവർത്തകർക്കു വേണ്ടിയുള്ള ദ്വിദിന പ്രവർത്തകക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ ഉദ്ഘാടനസമ്മേളനത്തിൽ  അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി ജോർജ്,
ആസൂത്രണ സ്ഥിര ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ,
കൗൺസിലർമാരായ   കെ നാരായണൻ,  സ്മിത ടീച്ചർ, ഷീജ മോബി, ടിനി ജോൺസൻ സാക്ഷരതാ ഇംപ്ലിമെൻ്റിംഗ് ഓഫീസറും ആറാട്ടുതറ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ   പ്രകാശൻ ഇ.കെ.  
സാക്ഷരതാ 
പ്രേരക് മാരായ ക്ലാര,  നോഡൽ പ്രേരക് മുരളീധരൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
ക്യാമ്പ്  10-ന് വൈകുന്നേരം നാലു മണിക്ക്  സമാപിക്കും. നഗരസഭയിലെ എല്ലാ ഡിവിഷനിൽ  നിന്നുമായി അറുപതിലധികം സാക്ഷരതാ പ്രവർത്തകർ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *