തൊഴിലാളി ശ്രേഷ്ഠ അവാർഡ് ജേതാവ് വസന്തയെ അനുമോദിച്ചു


Ad
മാനന്തവാടി : സംസ്ഥാന സർക്കാരിന്റെ തൊഴലാളി ശ്രേഷ്ഠ പുരസ്‌കാരം നേടിയ വസന്തയെ ആദരിച്ചു. ചിറക്കര പാരിസൺ  തേയില എസ്റ്റേറ്റിലെത്തിയാണ് കെപിസിസി വൈസ് പ്രസിഡന്റ്‌ കെസി റോസക്കുട്ടി ടീച്ചർ, മുൻമന്ത്രിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ പി കെ ജയലക്ഷ്മി തുടങ്ങിയ നേതാക്കൾ അനുമോദിച്ചത്.
14 വയസ്സിൽ തേയില ചപ്പ് നുള്ളാനിറങ്ങിയതാണ് ചിറക്കര പാരിസൺ  തേയില എസ്റ്റേറ്റിലെ തൊഴിലാളിയായ ചിറക്കര പൂടാൽ വീട്ടിൽ കെ.ആർ. വസന്ത. സംസ്ഥാന സർക്കാരിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന്റെ നിറവിലാണ് വസന്ത എന്ന ഐഎൻടിയുസി തൊഴിലാളി. മൂന്നരപ്പതിറ്റാണ്ടിലേറെയായി പ്രതികൂല ജീവിത സാഹചര്യങ്ങളോട് പടവെട്ടി നേടിയ അർഹതയ്ക്കുള്ള അംഗീകാരമാണ് ഈ അവാർഡെന്നും എസ്റ്റേറ്റിലെ വനിതാ തൊഴിലാളികളുടെ അടക്കം എന്ത്‌ ആവശ്യത്തിനും കൂടെ നിൽക്കുന്ന വസന്തയുടെ അവാർഡ് നേട്ടം വയനാട്ടിലെ തൊഴിലാളി സമൂഹത്തിന് ലഭിച്ച അംഗീകാരമാണെന്നും കെ സി റോസക്കുട്ടി ടീച്ചർ പറഞ്ഞു.
മുൻ മന്ത്രി പി കെ ജയലക്ഷ്മി, ഐഎൻടിയുസി നേതാവ് ഗഫൂർ, എസ്റ്റേറ്റ് മാനേജർ റഫീഖ്, ബൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ രാഘവൻ, കുഞ്ഞ് മുഹമ്മദ്‌ തുടങ്ങിയവർ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *