May 22, 2026

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി

0
IMG-20210211-WA0279.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി… എ കെ ടി എ ജില്ലാ സെക്രട്ടറി കെ കെ ബേബി ധർണ്ണ ഉദ്ഘാടനം ചെയ്തു.
സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്നും, അദ്ദേഹം പറഞ്ഞു.
പ്രസവാനുകൂല്യ കുടിശ്ശിക ഉടൻ നൽകുക, അംശാദായം സർക്കാർ വിഹിതം വർദ്ധിപ്പിക്കുക, അശാസ്ത്രീയമായ  മസ്റ്ററിംഗ് പരിഷ്കരിക്കുക, കുടുംബ പെൻഷൻ പുനഃസ്ഥാപിക്കുക, പെൻഷൻ കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. ധർണ്ണയിൽ ജില്ലാ പ്രസിഡന്റ് യു കെ പ്രഭാകരൻ  അധ്യക്ഷനായി.  സംസ്ഥാന കമ്മിറ്റി അംഗം ആർ ദേവയാനി, കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ വൈസ് പ്രസിഡണ്ട് മാക്സിം ഗോർക്കി  എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *