മാനന്തവാടി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് പുതിയ അക്കാദമിക് ബ്ലോക്ക്.


Ad
സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ജില്ലയിലെ ശ്രദ്ധേയ സ്ഥാപനമായ മാനന്തവാടി ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് പുതിയ അക്കാകമിക് ബ്ലോക്കായി.  3 കോടി 40 ലക്ഷം  രൂപ ചിലവില്‍ പണി പൂര്‍ത്തീകരിച്ച അക്കാദമിക് ബ്ലോക്കിന്റെയും, കിച്ചണ്‍ ബ്ലോക്ക്, ചുറ്റുമതില്‍ എന്നിവയുടെയും ഉദ്ഘാടനം   ഫെബ്രുവരി 16  ന് വൈകിട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും.  ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ അദ്ധ്യക്ഷത വഹിക്കും. ഒ.ആര്‍ കേളു എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
  വയനാട് ജില്ലയിലെ പ്രഥമ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ നിലയില്‍ 1983 ലാണ് ദ്വാരകയില്‍  പ്രവര്‍ത്തനം ആരംഭിച്ചത്. വര്‍ഷങ്ങളായി നൂറ്  ശതമാനം വിജയം കൈവരിക്കുന്ന സ്ഥാപനത്തില്‍ നിലവില്‍ ഫിറ്റിംഗ് (മെക്കാനിക്കല്‍), ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് എന്നീ 3 ട്രേഡുകളിലായി സ്‌പെഷ്യലൈസേഷനോടെ സാങ്കേതിക പരിജ്ഞാനം നല്‍കുന്നു.  കൂടാതെ വെല്‍്ഡിംഗ്. കാര്‍പെന്ററി, ഷീറ്റ്‌മെറ്റല്‍ എന്നീ സബ് ട്രേഡുകളിലും അടിസ്ഥാന പരിശീലനവും നല്‍കുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ്സിലേക്ക് 60  സീറ്റുകളിലേക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക്് പ്രവേശനം നല്‍കുന്നത്. എഞ്ചിനീയറിംഗ് മേഖലയില്‍ അഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എട്ടാം ക്ലാസ്സില്‍ പ്രവേശനം നല്‍കി വിദ്യാര്‍ത്ഥികളുടെ കരിയര്‍ എഞ്ചിനീയറിംഗ് മേഖലയില്‍ രൂപപ്പെടുത്തി യെടുക്കുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *