ഷമീം പാറക്കണ്ടിക്ക് സ്വീകരണം നല്‍കി


Ad
ഷമീം പാറക്കണ്ടിക്ക് സ്വീകരണം നല്‍കി
മീനങ്ങാടി: തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കേരള റിട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡന്‍റുമായ ഷമീം പാറക്കണ്ടിക്ക് കേരള റിട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്‍റ് അന്‍വര്‍ നോവ ഉപഹാരം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി കരിഷ്മ, യു വി മഹബൂബ്, അബൂബക്കര്‍ മീനങ്ങാടി, ഷമീര്‍ മറ്റുമ്മ, ഷബീര്‍ ജാസ്, സുധീഷ് പടിഞ്ഞാറത്തറ, സംഗീത് ബത്തേരി, അനസ് പാദുകം, ഷൗക്കത്തലി മീനങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു. 
അനധികൃതമായി നടക്കുന്ന വാഹനങ്ങളിലെ പാദരക്ഷ വില്‍പ്പനയും നിയന്ത്രണങ്ങളില്ലാതെ നടക്കുന്ന ഓണ്‍ലൈന്‍ വ്യാപാരത്തിനും തടയിടണമെന്ന് യോഗം ആവശ്യപ്പെട്ടു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *