മലയോര സംരക്ഷണ യാത്രയ്ക്ക് തോണിചാലിൽ സ്വീകരണമേകി


Ad

മാനന്തവാടി;ബഫർ സോൺ കരടുവിജ്ഞാപനത്തിനെതിരെ കെസിവൈഎം മാനന്തവാടി രൂപതയുടെ മലയോര സംരക്ഷണയാത്ര ദ്വാരക മേഖലയുടെ നേതൃത്വത്തിൽ തോണിച്ചാലിൽ നടത്തപ്പെട്ടു. കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാത്തടത്തിൽ വിഷയാവതരണം നടത്തി.

 

കെസിവൈഎം ദ്വാരക മേഖല സെക്രട്ടറി ഷിനു വടകര മുഖ്യപ്രഭാഷണം നടത്തി. കെസിവൈഎം രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ദ്വാരക മേഖല ഡയറക്ടർ ഫാ. ബിജോ കറുകപ്പിള്ളി, തോണിച്ചാൽ യൂണിറ്റ് ഡയറക്ടർ ഫാ. ജസ്റ്റിൻ മുത്താണിക്കാട്ട്, രൂപത ആനിമേറ്റർ സി. സാലി സിഎംസി, ജനറൽ സെക്രട്ടറി ജിയോ മച്ചുക്കുഴി, സെക്രട്ടറി റ്റെസിൻ വയലിൽ,നിതിൻ തകരപ്പിള്ളി എന്നിവർ സന്നിഹിതരായിരുന്നു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *