April 26, 2024

കൽപ്പറ്റ മണ്ഡലത്തിൽ ഇറക്കുമതി സ്ഥാനാർത്ഥി മത്സരിക്കാനെത്തുന്നു; ഡി.സി.സി നേതൃത്വത്തിനെതിരെ പ്രതിഷേധ പോസ്റ്ററുകൾ

0
Whatsapp Image 2021 02 20 At 8.06.23 Am

കല്‍പ്പറ്റ: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരെ ഇറക്കുമതി ചെയ്യുന്ന രീതി തുടരാന്‍ സമ്മതിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഡിസിസി നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പോസ്റ്ററില്‍ വ്യക്തമാക്കുന്നത്.

ഇത്തരത്തില്‍ സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യാനാണെങ്കില്‍ പിന്നെ വയനാട്ടിലുള്ള നേതാക്കള്‍ക്ക് എന്താണ് വിലയെന്നും ചോദ്യമുയരുന്നു. വയനാട് ഡിസിസി പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.

കല്‍പ്പറ്റയിലെ ഡിസിസി ഓഫീസായ രാജീവ് ഭവന് മുന്നിലാണ് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തുക, അല്ലെങ്കില്‍ ഡിസിസിയെ പിരിച്ചു വിടുക എന്നാണ് പ്രിന്റ് ചെയ്ത പോസ്റ്ററുകളിലുള്ളത്.

വയനാട് ജില്ലയ്ക്ക് പുറത്തുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി കണ്ടുവരുന്ന കാഴ്ചയാണ്. ഇതിനെതിരെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്. സമാനമായ രീതിയിലായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചതും വിജയിച്ചതും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *