കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പതിനായിരം കത്തുകളയച്ച് ചെറുപുഷ്‌പ മിഷൻലീഗ്


Ad
       
വയനാട്ടിൽ ആയിരക്കണക്കിന് ജനങ്ങൾ തിങ്ങി പാർക്കുന്ന ബത്തേരി, കാട്ടിക്കുളം ടൗൺ, അടങ്ങിയ പ്രദേശങ്ങളെ വന്യ മൃഗങ്ങളുടെ പേര് പറഞ്ഞ് ബഫർ സോൺ ആക്കി മാറ്റുന്നതിനുള്ള നീക്കത്തിനെതിരെ ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലേക്കുള്ള 10000 മെയിൽ അയക്കുന്ന
ക്യാമ്പയിൻ മാനന്തവാടി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം ഉദ്ഘടനം ചെയ്തു .മാനന്തവാടി രൂപതയിലെ വിവിധ മേഖലകളിലെയും ശാഖകളിലെയും വിവിധ ഭാരവാഹികളും അംഗങ്ങളും പങ്കാളികളായി. രൂപത ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനയിൽ 
ആമുഖ സന്ദേശം നടത്തിയ മീറ്റിംഗിൽ രൂപത പ്രസിഡണ്ട് രഞ്ചിത്ത് മുതുപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. രൂപത സെക്രട്ടറി സജേഷ് എടത്തട്ടേൽ, ഓർഗനൈസർ തങ്കച്ചൻ മാപ്പിളക്കുന്നേൽ,ജോ. ഡയറക്ടർ സി ക്രിസ്റ്റീന എഫ്. സി. സി, രൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനീഷ്,  ആര്യ, അലോഷിൻ, ജോസ്, ജോസഫ്‌,സാബു, ബിജു,റോയ്, സിറിൽ തുടങ്ങിയവർ നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *