April 24, 2024

ചൊവ്വാഴ്ച വയനാട്ടിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് പണിമുടക്കി മാർച്ചും ധർണയും നടത്തും

0
ജില്ല സ്തംഭിക്കും,, കൽപ്പറ്റ: വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടു് 23 ന് ചൊവ്വാഴ്ച വയനാട്ടിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് പണിമുടക്കി മാർച്ചും ധർണയും നടത്തും,, കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് മാർച്ചും ധർണയും, തികച്ചും വ്യാപാര വിരുദ്ധ നിലപാടാണ് വിവിധ വകുപ്പുകൾ അനുവർത്തിക്കുന്നത്, ബോർഡ് നിലനിർത്തുന്നതിനാവശ്യമായ സാമ്പത്തിക സ്രോതസ്സ് തൊഴിലുടമകൾ നൽകുന്ന 27 ശതമാനം ലെവിയാണ്,, പക്ഷെ തൊഴിലുടമകളുടെ പ്രശ്നങ്ങൾക്ക് ബോർഡ് പുല്ലുവില കൽപ്പിക്കുന്നില്ല ഇപ്പോൾ ബോർഡ് പുനസംഘടിപ്പിച്ചപ്പോൾ വ്യാപാര മേഖലയിൽ 99 ശതമാനം പ്രാതിനിധ്യം ഉള്ള ഏകോപന സമിതിയെ ഒഴിവാക്കിയാണ് പുനസംഘടന,, കോവിഡ് കൊണ്ട് ഒരു വർഷം ബുദ്ധിമുട്ടിലായ വ്യാപാരികളുടെ കൂലി വർധന ഒരു ടേം മാറ്റിവെക്കണമെന്ന നിർദ്ദേശവും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്, കൂടാതെ പഞ്ചായത്ത്, മുനിസിപ്പാലിറ്റിലൈസൻസിൻ്റെ പേരിലുള്ള പിടിച്ച് പറി, കെട്ടിട നികുതി അടച്ചില്ലെങ്കിലുള്ള ലൈസൻസ് നിഷേധം, കൂടാതെ വ്യാപാര മേഖലയോടുള്ള സർക്കാർ അവഗണന ഇതൊക്കെയാണ് 23 നു ത്തെ പണിമുടക്കിന് കാരണം, ജില്ലാ സെക്രട്ടേരിയറ്റ് യോഗത്തിൽ പ്രസിഡൻ്റ് കെ കെ വാസുദേവൻ അധ്യക്ഷത വഹിച്ചു, ഒ വി വർഗീസ്, ഇ ഹൈദ്രു, കെ ഉസ്മാൻ, കെ ടി ഇസ്മാഈൽ, സി അബ്ദുൽഖാദർ, കൊട്ടാരം അഷ്റഫ്, സി രവീന്ദ്രൻ, സി.വി വർഗീസ്, എന്നിവർ സംസാരിച്ചു,, രാവിലെDL0ഓഫീസിൽ വിളിച്ചുകൂട്ടിയചർച്ച പരാജയപ്പെട്ടിരുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news