ഹൃദയസ്പർശിയായ നിമിഷം; 93 കാരിയായ മുത്തശ്ശിയെ ചേർത്തുപിടിച്ച് രാഹുൽ


Ad

മേപ്പാടി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ മണ്ഡലമായ വയനാട്ടിൽ നടത്തുന്ന സന്ദർശനം പുരോഗമിക്കുന്നു. മേപ്പാടിയിലേക്കുള്ള യാത്രമധ്യേ 93-കാരിയായ മുത്തശ്ശിയുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച ഹൃദയസ്പർശിയായിരുന്നു.രാജീവ് ഗാന്ധിയുടെ ഓർമകളിൽ മുത്തശ്ശി രാഹുലുമായി കുശലാന്വേഷണം നടത്തി. മുത്തശ്ശിയെ ചേർത്തുപിടിച്ച രാഹുൽ ബന്ധുക്കളോട് അമ്മയെ മാസ്ക് ധരിപ്പിക്കണമെന്ന് ഓർമിപ്പിച്ചു.

കൊച്ചുമക്കളേയും മരുമക്കളേയും മുത്തശ്ശി ഇതിനിടെ രാഹുലിന് പരിചയപ്പെടുത്താൻ മറന്നില്ല.

ഇന്നലെ വൈകീട്ടോടെ കേരളത്തിലെത്തിയ രാഹുൽ ഇന്ന് രാവിലെ മുതലാണ് മണ്ഡല സന്ദർശനം തുടങ്ങിയത്. ഇന്ത്യൻ വനിതാ ബാസ്ക്കറ്റ് ബോൾ ടീം ക്യാപ്റ്റനും വയനാട് സ്വദേശിയുമായ പി.എസ് ജീനയെ രാഹുൽ ഗാന്ധി എംപി കണ്ടു. പണിയ വിഭാഗത്തിൽ നിന്നുള്ള ആദ്യ വെറ്ററിനറി ഡോക്ടർ അഞ്ജലി ഭാസ്ക്കരന് രാഹുൽ ഗാന്ധി ഉപഹാരം നൽകി.തൃക്കൈപ്പറ്റയിൽ നിന്ന് മുട്ടിൽ വരെ നടന്ന ട്രാക്ടർ റാലിയിലും ട്രാക്ടർ ഓടിച്ചുകൊണ്ട് രാഹുൽ പങ്കാളിയായി. കൽപ്പറ്റ് സി.എം.സി കോൺവെന്റിലെ സിസ്റ്റർമാരുമായും രാഹുൽ സംവദിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *