March 29, 2024

ആദിവാസി ഗ്രാമം ദത്തെടുക്കൽ പരിപാടി സംഘടിപ്പിച്ചു

0
Img 20210222 Wa0012

വയനാട് ക്യഷിവിജ്ഞാന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കേരള കാർഷിക സർവ്വകലശാലയും, നാഷണൽ സീഡ് കോർപ്പറേഷനും കുടുംബശ്രീയുമായി സഹകരിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ആദിവാസി സമൂഹത്തിൻ്റെ ഉന്നതിയും ഭക്ഷ്യസുരക്ഷയും ലക്ഷ്യം വെച്ച് ആദിവാസി ഗ്രാമം ദത്തെടുക്കൽ പരിപാടി സംഘടിപ്പിച്ചു. ഗ്രാമീണ ജനതയുടെ സാമൂഹിക- സാമ്പത്തിക വശങ്ങളെ മനസ്സിലാക്കി, വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിലൂടെ ഗ്രാമീണ ജനതയുടെ സർവ്വോത്മുഖമായ വികസനമാണ് ഗ്രാമം ദത്തെടുക്കൽ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ പി വി ബാലകൃഷ്ണൻ അദ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി എം എൽ എ ശ്രീ ഒ ആർ കേളു നിർവഹിച്ചു. മുഖ്യ പ്രഭാഷണം കേരള കാർഷിക സർവ്വകലാശാലയുടെ വൈസ് ചാൻസലർ ഡോ. ചന്ദ്രബാബു അവർകൾ നിർവഹിച്ചു.

ഈ പ പ്രസ്തുത പരിപാടിയിൽ നാഷണൽ സീഡ് കോർപ്പറേഷൻ ചെയർമാൻ ശ്രീ വി. കെ. ഗൗർ, റീജിയണൽ മാനേജർ ആയിഷ പി. പി, കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന മേധാവി ഡോ. ജിജു പി. അലക്സ്, ഗവേഷണ വിഭാഗം മേധാവി ഡോ. മധു സുബ്രഹ്മണ്യൻ, തിരുനെല്ലി വാർഡ് മെമ്പർ ശ്രീ. രാധാകൃഷ്ണൻ , കുടുംബശ്രീ കോർഡിനേറ്റർ ശ്രീമതി സാജിത.പി, കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. അലൻ തോമസ് എന്നിവർ പങ്കെടുത്തു.

ഈ പരിപാടിയിൽ കർഷകർക്കാവിശ്യമായ വിത്തുകൾ ലഭ്യമാക്കുന്നത് നാഷണൽ സീഡ് കോർപ്പറേഷൻ്റെ ചെന്നൈ വിഭാഗവും, ജീവാണു വളങ്ങൾ കാർഷിക സർവ്വ കലാശാലയുടെ ഗവേഷണ വിഭാഗവുമാണ്. ഇത് കൂടാതെ കൃഷി വിജ്ഞാന കേന്ദ്രം കർഷകർക്ക് ആവശ്യമായ എല്ലാ സാങ്കേതിക സഹായവും, ഗുണമേന്മയുള്ള ഉത്പന്നങ്ങളും സമയബന്ധിതമായി നൽകുന്നതായിരിക്കും. വയനാട് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ആദിവാസി സമഗ്ര വികസന പദ്ധതിയിലെ ജെ. എൽ. ജി അംഗങ്ങൾ വഴിയാണ് പരിപാടി നടപ്പിലാക്കുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *