ഡി എം വിംസിൽ സൂപ്പർ സ്‌പെഷ്യാലിറ്റി അടക്കമുള്ള സേവനങ്ങൾ ആരോഗ്യ ഇൻഷുറൻസിനു കീഴിൽ സൗജന്യമായി ലഭിക്കും


Ad
മേപ്പാടി: ഡി എം വിംസ് മെഡിക്കൽ കോളജിൽ യൂറോളജി, കാർഡിയോളജി, ഡയാലിസിസ്, മാക്സിലോ ഫേഷ്യൽ തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ സേവനങ്ങൾ ഉൾപ്പെടെ സ്പോർട്സ് മെഡിസിൻ,അത്യാഹിതം,ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗം, പ്രസവ -സ്ത്രീ രോഗം, അസ്ഥിരോഗം, ഇ എൻ റ്റി, നേത്ര രോഗം, ത്വക്ക് രോഗം, നവജാത ശിശു രോഗം, മാനസീകാരോഗ്യം തുടങ്ങിയ എല്ലാ ജനറൽ വിഭാഗങ്ങളിലും സർക്കാരിന്റെ സൗജന്യ ചികിത്സാ സ്കീമായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കാർഡുള്ളവർക്ക് കിടത്തി ചികിത്സയും ശസ്ത്രക്രിയകളും സൗജന്യമായി ലഭിക്കും. ബഹുമാനപെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ ഈ സൗകര്യം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുമായി നേരത്തെ ചർച്ച നടത്തുകയും ജില്ലയിലെയും അനുബന്ധ പ്രദേശങ്ങളിലെയും രോഗികൾക്ക് പ്രസ്തുത സേവനങ്ങൾ ലഭ്യമാക്കണമെന്ന നിർദേശത്തെ  തുടർന്നുമാണ് അധികൃതർ ഈ തീരുമാനമെടുത്തത്.കൂടുതൽ വിവരങ്ങക്ക് 8111 88 1178 എന്ന നമ്പറിൽ വിളിക്കുക
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *