വിദ്യാലയങ്ങൾ നാടിൻ്റെ നന്മ വിളക്കുകൾ :സി.കെ ശശീന്ദ്രൻ എം എൽ എ


Ad
                              കോട്ടത്തറ: വിദ്യാലയങ്ങൾ നാടിൻ്റെ നന്മ വിളക്കുകളാണെന്ന് സി.കെ ശശീന്ദ്രൻ എം എൽ എ  പറഞ്ഞു. വാളൽ യുപി സ്കുളിൽ നടന്ന യാത്രയയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച വിദ്യാഭ്യാസം നൽകുന്നപൊതു വിദ്യാലയങ്ങളെ പരിപോഷിപ്പിക്കാൻ സമൂഹം ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.പി ടി എ പ്രസിഡൻ്റ് ജോസ് ഞാറക്കുളം അധ്യക്ഷം വഹിച്ചു. വിരമിച്ച പ്രധാന അധ്യാപകൻ എംമധുസൂദനൻ ,വി വിജയൻ ,കെ ലത മോൾ, സർവീസിൽ നിന്ന് വിരമിക്കുന്ന പി സുരേഷൻ എന്നിവർക്കുള്ള ഉപഹാരം മാനേജർ എം .എ സാദിഖ് നൽകി വിവിധ എൻഡോവ്മെൻറുകളുടെയും സ്കോളർഷിപ്പുകളുടെയുംവിതരണം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ ഇ.കെ വസന്ത, ഹണി ജോസ് ,മെമ്പർമാരായ ആൻ്റണി ജോർജ് പുഷ്പസുന്ദരൻ,ബി പി ഒ എ കെ ഷിബു ,ഹെഡ്മാസ്റ്റർ സുരേഷ് ബാബു വാളൽ, കെ.എം ജോസഫ് മാസ്റ്റർ, ബിന്ദു ബാബു ,ഇ മൊയ്തു, എം.ടി ബാബു, എം വി സാലമ്മ ,തോമസ് പി വർഗ്ഗീസ്, എ പി സാലിഹ് എന്നിവർ നൽകി.എസ്, എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അദരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *