പരിഷത്ത് ശാസ്ത്ര സാംസ്‌കാരികോത്സവം: സംഘാടക സമിതി രൂപീകരിച്ചു


Ad
 
ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ബഹുജന സമ്പർക്ക പരിപാടിയായ ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു ..  
ചെയർമാൻ : ഷംസാദ് മരക്കാർ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് )
വൈസ് ചെയർമാൻമാർ 
പി ആർ  മധുസൂദനൻ (ശാസ്ത്ര സാഹിത്യ പരിഷത്ത് )
പി കെ  സുധീർ (ലൈബ്രറി കൗൺസിൽ ))
മുസ്തഫ ദ്വാരക (പുരോഗമന  കലാ സാഹിത്യ സംഘം )
ജനറൽ കൺവീനർ : പി സി ജോൺ (ശാസ്ത്ര സാഹിത്യ പരിഷത്ത്)
ജോയിന്റ് കൺവീനർമാർ  
ടി കെ അദ്ബുൽ ഗഫൂർ ( എൻ ജി ഓ യൂണിയൻ) 
പി ജെ ബിനേഷ് (കെ എസ് ടി എ )
എ ടി ഷണ്മുഖൻ (കെ ജി ഒ എ )
രാജ്യത്തിന്റെ ഫെഡറലിസം ചോദ്യം ചെയ്യപ്പെടുകയും ഭരണഘടന തന്നെ വെല്ലുവിളി നേരിടുകയും കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് വേണ്ടി കർഷകർ  വഞ്ചിക്കപ്പെടുകയും ചെയ്യുന്ന  സാഹചര്യത്തിൽ ആണ് ഇവയ്‌ക്കെതിരെ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ ആണ് പരിഷത്ത് ശാസ്ത്ര സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നത്.  തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഇത് സംഘടിപ്പിക്കുക.  
വ്യാപകമായി ശാസ്ത്ര ക്ലാസുകൾ ഒപ്പം ലഘുനാടകങ്ങൾ, സ്കിറ്റുകൾ, പാട്ട് അവതരണങ്ങൾ, ഡിജിറ്റൽ കലാജാഥ,
ശാസ്ത്ര പുസ്തക പ്രചാരണം, മാലിന്യ സംസ്കരണം ഊർജ സംരക്ഷണം എന്നിവ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ബദൽ ഉൽപ്പന്നങ്ങളുടെ പ്രചാരണം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
ജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക തൊഴിൽ മേഖലകളിൽ പ്രവർത്തിയ്ക്കുന്ന വിവിധ സംഘടനകളുമായി സഹകരിച്ചാണ് ശാസ്ത്ര സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നത് .
 പ്രധാനമായും നാലു വിഷയങ്ങളിലാണ് ക്ലാസുകൾ വ്യാപകമായി സംഘടിപ്പിക്കുക 
1 അപകടത്തിലാവുന്ന ഭരണ ഘടനാ മൂല്യങ്ങൾ
2 കാലാവസ്ഥാ  മാറ്റവും കേരള വികസനവും
3 കാർഷിക നിയമങ്ങളും  ഭക്ഷ്യ സുരക്ഷയും
4 സുസ്ഥിര വികസനവും പ്രാദേശിക ഇടപെടലുകളും.
ശാസ്ത്രക്‌ളാസുകൾക്കുള്ള പരിശീലനം ഫെബ്രുവരി 21 ഞായറാഴ്ച കൽപ്പറ്റ ജില്ലാ ലൈബ്രറി ഹാളിൽ നടന്നു  
സംസ്ഥാനത്ത്  10000 ശാസ്ത്ര ക്ലാസുകൾ ആണ് പരിഷത് വിഭാവനം ചെയ്തിരിക്കുന്നത്. വയനാട് ജില്ലയിൽ 500 ക്ലാസുകൾ സംഘടിപ്പിക്കും.
ശാസ്ത്ര ക്ലാസുകളുടെ ജില്ലാ തല ഉദ്‌ഘാടനം നാളെ 24 നു രാത്രി 8 മണിയ്ക്ക് ഗൂഗിൾ മീറ്റ് വഴി നടക്കും . 
കർഷക സമരവും ഭക്ഷ്യ സുരക്ഷയും എന്ന വിഷയത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊ ടി പി കുഞ്ഞിക്കണ്ണൻ ക്ലാസ് എടുക്കും .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *