അഡ്വ.ഈശോ എം. ചെറിയാൻ വയനാട് ജില്ല സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടു


Ad

കേരള കോൺഗ്രസ്‌ (എം ) വയനാട് ജില്ലാ സെക്രട്ടറി ആയി അഡ്വക്കേറ്റ് ഈശോ എം. ചെറിയാൻ തിരഞ്ഞടുക്കപ്പെട്ടു. .വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ നേതൃ രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം മാനന്തവാടി മേരി മാതാ കോളേജിലെ പ്രഥമ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു.2010 ൽ സൗത്ത് ആഫ്രിക്കയിലെ ജോഹാനസ് ബർഗിൽ വച്ചു നടന്ന അന്ത രാഷ്ട്ര യുവജന സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിദീകരിച്ച പങ്കു എടുക്കുകയും നോർത്ത് ഈസ്റ്റ്‌ ഇന്ത്യയിലെ വിദ്യാഭ്യാസ പിന്നോക്ക അവസ്ഥ എന്ന വിഷയത്തെ കുറിച് പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. ഇപ്പോഴത്തെ നിയമ സഭ സ്പീക്കർ ശ്രീ പി. ശ്രീരാമ കൃഷനായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചിരുന്നത്. അരുണാച്ചൽ പ്രദേശിലെ ആദ്യത്തെ ലോ കോളേജ് ആയ അരുണാച്ചൽ ലോ അക്കാഡമിയുടെ സ്ഥാപകനും ഡയറക്ടറും ആണ്.2015ൽ നിയമ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തിന് നൽകിയ മികച്ച സേവനം പരിഗണിച്ചു അരുണാച്ചൽ നിയമസഭ സ്പീക്കർ പ്രത്യേകമായി ആദരിക്കുക ഉണ്ടായി. പനമരം സെന്റ് മേരിസ് പബ്ലിക് സ്കൂളിന്റെ ചെയർമാൻ കൂടിയാണ് അഡ്വ. ഈശോ എം.ചെറിയാൻ

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *