വയനാട്ടിലെ ആദിവാസി വിഭാഗങ്ങളിലെ കലാകാരന്മാര്‍ക്കുള്ള പരിശീലന പരിപാടി


Ad

കൽപ്പറ്റ:അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യയുടെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും സഹകരണത്തോടെ സീഡ്‌സ് (SEEDS) നടപ്പാക്കുന്ന ആദിവാസി വിഭാഗങ്ങളിലെ കലാകാരന്മാര്‍ക്കുള്ള പരിശീലന പരിപാടികളുടെ ഉദ്ഘാടനം എസ്.കെ.എം.ജെ ഓഡിറ്റോറിയത്തില്‍ നടന്നു. ബത്തേരി ടി.ഡി.ഒ സി ഇസ്മായില്‍, മാനന്തവാടി ടി.ഡി.ഒ ജി പ്രമോദ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രോഗ്രാം ഓഫീസര്‍ അമിത്ത് രമണന്‍, സി.എസ്.ഡബ്ലിയുമാരായ അക്ബര്‍ അലി, മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കോവിഡ് – 19 പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ്.

തിങ്കളാഴ്ച മുതല്‍ കലാകാരന്മാര്‍ക്കുള്ള വിദഗ്ധ പരിശീലനം ആരംഭിക്കും.
വിദഗ്ധ പരിശീലനത്തിലൂടെ വയനാട്ടിലെ ആദിവാസി കലാകാരന്മാരുടെ കഴിവുകള്‍ വര്‍ധിപ്പിക്കുകയും അത് വഴി അവരുടെ ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണന സാധ്യത ഉറപ്പ് വരുത്തുകയും ചെയ്യുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് സീഡ്‌സ് റീജണല്‍ മാനേജര്‍ ജിനു വര്‍ഗീസ് പറഞ്ഞു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *