വയനാട് ചുരത്തിൽ തുടർച്ചയായി റോഡ് ഇടിയുന്നു;വാഹനങ്ങൾക്ക് കർശന നിയന്ത്രണം


Ad

വൈത്തിരി: വയനാട് ചുരത്തിൽ റോഡ് ഇടിഞ്ഞ ഭാഗത്ത് വീണ്ടും റോഡിന്റെ വശം ഇടിഞ്ഞു.ഒമ്പതാം വളവിനും തകരപ്പാടിക്കും ഇടയിലായി റോഡ് നിർമാണ പ്രവൃത്തി നടക്കുന്നിടത്ത് മൂന്ന് ദിവസം മുൻപ് ഇടിഞ്ഞതിനോട് ചേർന്നാണ് വീണ്ടും ഇടിഞ്ഞത്.എട്ടര മീറ്ററോളം താഴ്‌ച്ചയിൽ നിന്ന് കോൺക്രീറ്റ് ബേസ് ഉയർത്തുന്നതിനിടെയാണ് റോഡിന്റെ ഒരു വശം താഴേക്ക് പതിച്ചത്.കഴിഞ്ഞ ദിവസസത്തെ റോഡ് ഇടിച്ചിലിനു ശേഷം 15 ടണ്ണിൽ കൂടുതൽ ഉള്ള ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്നത് കർശനമായും നിരോധിച്ചിരിന്നു.പകൽ നാല് ചക്ര വാഹനങ്ങൾക്കും രാത്രി 10 മണി മുതൽ പുലർച്ചെ 5 വരെ 15 ടൺ വരെ ഭാരം കയറ്റിയ വാഹനങ്ങൾക്കുമാണ് ചുരത്തിലൂടെ കടന്ന് പോകാൻ അനുമതിയുണ്ടായിരുന്നത്.ഇതിനെ തുടർന്ന് KSRTC യുടെ അന്തർ സംസ്ഥാന സർവീസുകൾ നിർത്തി വച്ചിരുന്നു.

വീണ്ടും റോഡ് ഇടിഞ്ഞതിനെ തുടർന്ന് വലിയ വാഹനങ്ങൾ ചുരത്തിലൂടെ കടന്ന് പോകുന്നത് കർശനമായും നിരോധിച്ചിട്ടുണ്ട്

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *