അയയിലൂടെ നടക്കുന്ന പെണ്ണുറുമ്പുകള്‍’ ; കവിതാ സമാഹാരത്തിൻ്റെ പ്രകാശനം നാളെ


Ad

കൽപ്പറ്റ: നീര്‍മാതളം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന എസ് അനന്തികയുടെ കവിതാ സമാഹാരം ‘അയയിലൂടെ നടക്കുന്ന പെണ്ണുറുമ്പുകള്‍’ നാളെ പ്രകാശനം ചെയ്യുമെന്ന് കൽപ്പറ്റയിൽ ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിണങ്ങോട് ഡബ്ല്യൂ ഒ എച്ച് എസ് എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രീത ജെ പ്രിയദര്‍ശിനി പ്രകാശന കര്‍മം നിര്‍വഹിക്കും.

ഡോ. ബാവ കെ പാലുകുന്ന് പുസ്തകം ഏറ്റുവാങ്ങും. കോട്ടത്തറ ശ്രീനിലയം വീട്ടില്‍ സുബ്രഹ്മണ്യന്‍, മിനി ദമ്പതികളുടെ മകളാണ് പിണങ്ങോട് ഡബ്ല്യൂ ഒ എച്ച് എസ് എസ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അനന്തിക. ഒമ്പതാം ക്ലാസ് മുതല്‍ എഴുതിയ കവിതകള്‍ ഉള്‍പ്പെടുത്തി നൂറിലധികം കവിതകളുള്ള സമാഹാരമാണ് ‘അയയിലൂടെ നടക്കുന്ന പെണ്ണുറുമ്പുകള്‍’. ചെറു പ്രായത്തില്‍ തന്നെ നിരവധി പുരസ്‌കാരങ്ങളും അനന്തിക നേടിയിട്ടുണ്ട്. പ്രകാശന ചടങ്ങില്‍ പി കെ ജയചന്ദ്രന്‍, വേലായുധന്‍ കോട്ടത്തറ, പിണങ്ങോട് ഡബ്ല്യൂ ഒ എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ താജ് മന്‍സൂര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ് അനന്തിക, താജ് മന്‍സൂര്‍, അനില്‍ കുറ്റിച്ചിറ എന്നിവര്‍ പങ്കെടുത്തു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *