സർവ്വെ ഡിപ്പാർട്ട് മെൻ്റിലെ പുന:സംഘടന ദ്രുതഗതിയിലാക്കണമെന്ന് സർവ്വെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ


Ad
കൽപ്പറ്റ:    സർവ്വെ ഡിപ്പാർട്ട് മെൻ്റിലെ പുന:സംഘടന ദ്രുതഗതിയിലാക്കണമെന്നും റീസർവ്വെ  പ്രവർത്തനങ്ങൾ ജനോപകാര പ്രദമായ രീതിയിൽ പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും സർവ്വെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ  ആവശ്യപ്പെട്ടു.
        ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.എൻ മുരളീധരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.എസ്.എ  വയനാട്  ജില്ലാ പ്രസിഡണ്ട് കെ.എസ്. സ്മിത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ . സജിതാ   ജാസ്മിൻ രക്തസാക്ഷി പ്രമേയം അവതരിപ്പിക്കുകയും ജില്ലാ കമ്മറ്റി അംഗം ജോയ് വർഗ്ഗീസ് അനുശോചന പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ജില്ലാ  സെക്രട്ടറി ടി.കെ. യോഹന്നാൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ കെ.കെ  പ്രമോദ്  സംഘടനാ റിപ്പോർട്ടും  സഖാവ് ദ്വിലീപ് തമ്പി , സഖാവ് അയ്യപ്പൻ  എന്നിവരുടെ അനുസ്മരണ പ്രഭാഷണവും നടത്തി. .സംസ്ഥാന കമ്മറ്റി അംഗം ടി.ഡി സുനിൽ മോൻ , ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗം പ്രബീൻ സി   പവിത്രൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *