കിഡ്നി രോഗീ -പരിചരണം ഗ്രൂപ്പ് കവിതാ സമരവും പ്രതിഷേധ ധർണ്ണയും നടത്തി


Ad
മാനന്തവാടി: ഡയാലിസ്സിസിനും രക്ത പരിശോധനക്കും നിലവിൽ ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് തുക. 500000/- രൂപ മതിയെന്നിരിക്കെ ആശുപത്രി എക്കൗണ്ടിലേക്ക് മാറ്റിയ ജീവനം 3000 /- രൂപ നേരിട്ട് തരണമെന്നാവശ്യപെട്ട്
കിഡ്നി രോഗീ പരിചരണം കൂട്ടായ്മ പ്രധാന അഡ്മിൻ ബി.പ്രദീപ് വയനാടിൻ്റെ നേതൃത്വത്തിൽ വയനാട് ജില്ലാ ഡയാലിസിസ് സെൻ്ററിൽ
ഡയാലിസ്സിസിന്  വിധേയരാകുന്ന രോഗികളും പരിചാരകരും   ജീവകാരുണ്യ പ്രവർത്തകരും കവികളും പങ്കെടുത്ത ചടങ്ങ്  വയനാടിൻ്റെ പ്രശസ്ത കവി  ശ്രീ ജിത്തു തമ്പുരാൻ
ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു 
ശില്പിയും കവിയുമായ ശ്രീ ബി.പ്രദീപ് വയനാട് കവിതകൾ എഴുതി ചൊല്ലി
 കലാമണ്ഡലം യദുകൃഷ്ണൻ  ഇടയ്ക്ക.  അനിൽ കുമാർ പുല്ലാങ്കുഴൽ,
     ഉദയ വായനശാല സെക്രട്ടറി  ഷാജി  ,വാദ്യ വിദ്വാൻ  സതീശൻ കല്ലോടി ,
മാനന്തവാടി പഴശ്ശികുടീരം മാനേജർ  ഗോപാലകൃഷ്ണപിള്ള  കുഞ്ഞൻ മണി എന്നിവർ ആശംസകൾ അർപ്പിച്ചു.
 മോഹനൻ ,സിറിൾ, സഞ്ജയൻ എന്നിവർ തങ്ങളുടെ ജീവിതാനുഭവം പങ്കുവച്ചു.  നാസർ  പുറക്കാട്ടിൽ ഗിരീഷ് കുമാർ ഷിഗിൽ കാട്ടിക്കുളം, പി.  ഉസ്മാൻ  എന്നിവർ നേതൃത്വം നല്കി   വൃക്കരോഗികളും പങ്കെടുത്തു.  ഗ്രൂപ്പ് അഡ്മിൻ ഇല്യാസ് പനമരം നന്ദി പറഞ്ഞു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *